Chapter Title : നിരഞ്ജനം 4
അവരുടെ ആദ്യ ചുംബനത്തിന് സാക്ഷിയായി. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവർ വേർപെട്ടു. അവൻ പിന്നെയും അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചുകൊണ്ടിരുന്നു. അവർ ആ ചുംബനത്തിൽ മതിമറന്നു നിന്നു . മഴ തോർന്നതും കാറൊഴിഞ്ഞതും അവരറിഞ്ഞില്ല. "ഡീ..." എന്ന വിളികേട്ട് അവർ ഞെട്ടിത്തിരിഞ്ഞുനോക്കി. മീനാക്ഷി അവരെയും നോക്കിക്കൊണ്ടുനിൽക്കുന്നുണ്ടായിരുന്നു. "അപ്പൊ ഇതാണല്ലേ പണി". നിരഞ്ജൻ ചമ്മലുകൊണ്ടു തലതാഴ്ത്തി. "പിന്നേ നീ നിന്റെ മറ്റവനുമായി കുത്തിമറിഞ്ഞതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അടങെടി മോളെ..". അതു പറഞ്ഞു അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു. മീനാക്ഷി നാണിച്ചു തല താഴ്ത്തി. പെട്ടന്ന് അവർ പൊട്ടിച്ചിരിച്ചു. കുറെനേരം അവർ സാംസാരിച്ചിരുന്നു. പ്രണയവും വിവാഹവും തന്നെയായിരുന്നു വിഷയം. പിന്നീട് വീട്ടിൽ കയറിയാത്ര പറഞ്ഞു മീനാക്ഷിയിറങ്ങി. നേരം ഇരുട്ടിയിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞുവീണു. രാകേഷിന്റെ മെഡിക്കൽ ലീവ് തീർന്നു. അവർക്ക് തിരിച്ചു പോകാനുള്ള ദിവസമെത്തി. തിരിച്ചുപോക്കിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ നിരഞ്ജന്റെ മുഖം വാടി. അതൊരു സന്ധ്യയായിരുന്നു. തൊടിയിലെ വാകമരത്തിന്റെ ഇലകൾ കാറ്റിൽ പൊഴിഞ്ഞുകൊണ്ടിരുന്നു. മരത്തിന്റെകീഴിലെ ബെഞ്ചിൽ അഞ്ജലിയുടെ മടിയിൽ തലചായ്ച്ചു നിരഞ്ജൻ കിടന്നു. അവരുടെ മുഖം മ്ലാനമായിരുന്നു. അഞ്ജലിയുടെ വിരലുകൾ നിരഞ്ജന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു. അഞ്ജലി : "ചേട്ടൻ നാളെ പോണുണ്ടോ.". നിരഞ്ജൻ മടിയിൽ നിന്നെഴുന്നേറ്റു. നിരഞ്ജൻ : ഞാൻ പോണോ.. അഞ്ജലി ഒരുനിമിഷം പൊട്ടിക്കരഞ്ഞു. അവൻ അവളെ ചേർത്തുപിടിച്ചു. "ഇല്ല ഞാൻ പോണില്ല". അവൻ പറഞ്ഞു. രാകേഷും കൃഷ്ണയും പോകാനുള്ള ഡ്രസ് പാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നിരഞ്ജൻ : "അച്ഛാ നമ്മളിനി എന്നാ ഇങ്ങോട്ടു വരിക ". രാകേഷ് : എന്താ നിനക്കിവിടെ ഇഷ്ടപ്പെട്ടോ. നിരഞ്ജൻ : മ്.. ഇനിയും കുറെ സ്ഥലങ്ങൾ കൂടി കാണാനുണ്ട്. രാകേഷ് : നീ വെക്കേഷൻ തീർന്നിട്ടു വന്നാൽ മതി. ഞങ്ങൾ നാളെ പൊക്കോളാം. അതു കേട്ടതും നിരഞ്ജന്റെയുള്ളിൽ ലഡ്ഡുപൊട്ടി അവൻ അഞ്ജലിയുടെ അടുത്തേക്ക് നടന്നു. അവൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കുകയായിരുന്നു. " അമ്മാവാ.. ഞാൻ നാളെ പോണില്ല വെക്കേഷൻ കഴിഞ്ഞേ പോകുന്നുള്ളൂ.. ". കണ്ണൻ : അതു മതി മോനെ നമുക്കിവിടെയൊക്കെ ഒന്നു കറങ്ങിയിട്ടു പോയാൽ മതി. നിരഞ്ജൻ മുറിയിൽ
💬 Comments
View all comments