Chapter Title : നിശാഗന്ധി 10 [വേടൻ]
നിശാഗന്ധി 10
Nishgandhi Part 10 | Author : Vedan
[ Previous Part ] [ www.kkstories.com]
"" ദേ പിള്ളേരെ... വെറ്തെ മഞ്ഞോള്ളാതെ വന്ന് കിടന്നേ ല്ലാം..""
മുകളിലേക്കുള്ള പടികൾ മുഴുവനായി കയറാതെ പാതി പടിയിൽ നിന്ന് അമ്മ സുന്ദരമായ ഒരു ദേഷ്യത്തിന് തുടക്കമിട്ടു.
പെയ്തോഴിയാതെ നിന്ന കണ്ണുകൾ ആരും കാണാതെ തുടച്ചൊരുവൾ തിരിഞ്ഞു പിന്നിലേക്ക് നോക്കി.
"" അമ്മ പൊക്കൊമ്മാ, ഇപ്പോ വരാം...!!""
മറുപടി നൽകുമ്പോളും അവളുടെ ശബ്ദത്തിലെ ഇടർച്ച നിക്ക് അറിയാൻ കഴിഞ്ഞു,
"" ദേ...അമ്മു, പെട്ടന്ന് വന്ന് കിടന്നോണം, ന്നെ ഒരു പ്രാവശ്യം കൂടെ മേലേക്ക് വരുത്തിക്കരുത്..
കേട്ടല്ലോ... ""
അതിന് ഒന്ന് മൂളുമ്പോൾ അമ്മ പതിയെ താഴേക്കുള്ള പടികൾ അനുസരണയില്ലാതെ ചവിട്ടി നീങ്ങി..
അമ്മ പോയി കഴിഞ്ഞിട്ടും അല്പനേരം ആരും ഒന്നും മിണ്ടില്ല,
"" സിദ്ധു... സ്റ്റേഫിക്ക് ഒന്നും പറ്റിട്ടുണ്ടാവില്ലല്ലോ ല്ലേ... ""
മറുപടി ഞാനൊന്നും മിണ്ടില്ല, ദൂരേക്കെങ്ങോട്ടോ നോട്ടമെറിഞ്ഞു. ന്റെ ആ മൗനം കണ്ടാവണം അവര് രണ്ടാളും അവിടുന്ന് പതിയെ എണ്ണിറ്റത്.
താഴേക്കുള്ള പടികൾ ചവിട്ടാൻ നീട്ടിയ മീനാക്ഷിയുടെ കാലുകൾ മെല്ലെ ചലനമറ്റു. അപർണ്ണ പോയിട്ടും അവൾ അവിടെ തന്നെ തറഞ്ഞു നിന്നു,
പിന്നിലേക്ക് നോക്കിട്ട് കൂടെയുണ്ടായിരുന്നവളെ കാണാഞ്ഞിട്ടാവാം അപർണ വീണ്ടും ആ പടികൾ ഓടി കയറിയത്.
നിക്ക് അടുത്തേക്ക് നീളുന്ന അവളുടെ പാതങ്ങളുടെ ശബ്ദം അടുത്തടുത്തായി വന്നു.
ന്റെ മുന്നിൽ വന്നു നില്കുന്നവളെ മുഖമുയർത്തി ഞാൻ നോക്കി കാര്യം തിരക്കി.
"" ഇല്ല സിദ്ധു.... നിക്ക് അറിയണം അന്ന് അവിടെ ന്താ ഉണ്ടായെന്ന്
💬 Comments
View all comments