0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

"" ഞനാ സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ചവിട്ടി ഞെരിച്ചു,
കേട്ടതും അവനൊന്ന് ചിരിച്ചു, കൂടെ

"" ഓടി ചെന്ന് കേറാൻ
നിന്റെ മാമനല്ല അവിടെ അഡ്മിഷൻ തരുന്നേ.. നീയൊന്ന് വെയിറ്റ് ചെയ്യടാ കുട്ടാ നമ്മക് ശെരിയാക്കാം.. ""

പിന്നെ കാര്യങ്ങൾ എല്ലാം പഠിക്കാൻ ആഗ്രഹമുള്ള ഞങ്ങളു രണ്ടാളും കൂടെ ശെരിയാക്കി ചെന്നപ്പോളേക്കും ക്ലാസ്സ്‌ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരുന്നു.. സാരമില്ല... പഠിക്കാൻ പോകുന്നോർക്കല്ലേ അതിനെ പേടിക്കണ്ടതുള്ളു, ഞങ്ങൾക്കതില്ലല്ലോ... നേരെ കോളേജിലേക്ക് ക്കുള്ള റൂട്ട് പിടിച്ചു,
ഞനൊരു ഹാഷ് കളർ ഷർട്ടും ബ്ലാക് ജീൻസുമാണ് ധരിച്ചിരിക്കുന്നത്,
ജന്മനാ കാണാൻ കൊള്ളാവുന്നത് കൊണ്ടും നല്ല ബോഡി ഉള്ളത് കൊണ്ടും വേറൊന്നും പറയാനില്ല,

കോളേജിൽ എത്തി
പ്രിൻസിപ്പലിനെ കണ്ട് സംസാരിച്ചു ഇറങ്ങിയപ്പോ വഴിയിൽ കണ്ടൊരുത്തനോട് ക്ലാസ്സും ചോദിച്ചു മനസിലാക്കി നേരെ അങ്ങോട്ട് വെച്ച് പിടിച്ചു,

"" ബ്രോ ഈ ഫസ്റ്റ് ഇയർ ബി കോം...?? '"

"" നേരെ പോയി മൂന്നാമത്തെ ലെഫ്റ്റ്.. "" അവനൊരു താങ്ക്സും പറഞ്ഞു ഞങ്ങളു ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു,

ക്ലാസ്സ്‌ കണ്ടുപിടിച്ചു അതിനുള്ളിലേക്ക് കയറാൻ ഒരുങ്ങിയ വിശാലിനെ ഞാൻ കോളറിൽ പിടിച്ചു തടഞ്ഞു,

"" ഓടി ചെന്ന് കേറനത് നിന്റെ കുഞ്ഞമ്മേടെ മാപ്പളയുടെ വീടൊന്നുവല്ല... ദേ.....നോക്ക് അതാണ് മിസ്സ്‌..അങ്ങനെയൊരു സാധനം ഇവിടുണ്ടാവും... അപ്പൊ അവരോട് അനുവാദം ചോദിച്ചിട്ടെ കേറാവു അതിലോട്ട്.... മനസിലായാ...""

അവനത് ഇഷ്ടപ്പെട്ടില്ല ന്ന് അവന്റെ മുഖം കണ്ടപോളെ മനസിലായി, ഞാൻ അതിന് വല്യ വില കൊടുക്കാൻ പോയില്ല, സംസ്കാരമില്ലാത്തവൻ... ഹ്മ്മ്..

"" മിസ്സ്‌... "" അവനകത്തേക്ക് നീട്ടി വിളിച്ചു, അകത്തു നിന്നവരും മിസ്സും എല്ലാം

💬 Comments

View all comments