0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

കൊള്ളാവുന്നതുകൊണ്ടുള്ള ഒരു ഗുണം... ഞനെല്ലാരേം നോക്കിയൊന്ന് ചിരിച്ചു.

പറയണമല്ലോ... ക്ലാസ്സൊക്കെ ഒരു രക്ഷയുമില്ലാത്ത ബോറായിരുന്നു, മനുഷ്യന്റെ സമാധാനം കളയാനായിട്ട്...

ന്തിയെ....? പഠിച്ചു കളക്ടർ ജോലി വാങ്ങിക്കാൻ കെട്ടിയെടുത്ത നാറി ന്തിയെ..?? ഞാൻ തല ചെരിച്ചൊന്ന് നോക്കി, മറ്റേ മോൻ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു.
ചെറ്റ...

'" അപ്പൊ നമ്മക് ഇനി ന്യൂ ജോയിനിസിനെ പരിചയപ്പെടാം ല്ലേ..

സിദ്ധാർഥ്... വിശാൽ...""

ബോറടിച്ചു കയ്യിലെ പേനയും കറക്കി കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി, പിനേം വിളി വന്നതും ഞാൻ വിശാലിനെ തട്ടി വിളിച്ചു.

"" എടാ നിന്റെ അച്ഛന്റെ പേര് ചോദിക്കണ്... ""

ഉറക്കം വിട്ടേഴുന്നേറ്റ വിശാൽ ന്തിനാ ന്നും ചോദിച്ചു തല ചൊറിഞ്ഞു...

"" ആ അറില്ല.. ദേ അവര് ചോദിക്കുന്നു...! ടാ..നിനക്ക് സംശയമൊന്നുമില്ലോ ല്ലേ. അതോ വീട്ടിലേക്ക് വിളിച്ചൊന്നു കൺഫോം ചെയുന്നോ...""

"" പോടാ മലരേ... നിന്റെ തന്തേടെ....'"" ബാക്കി പറയുന്നതിന് മുന്നേ അവർ വീണ്ടും വിളിച്ചു,

"" വിശാൽ... വിളിച്ചത് കേട്ടില്ലേ... ""

അത് കേട്ടതും ചിറിയിലൂടെ ഒലിച്ച ഈത്തയും തൂത്ത്, അവൻ ന്നെയൊന്ന് നോക്കി വിളിച്ചു പറഞ്ഞു

"" മിസ്സ്‌... അച്ഛന്റെ പേര് സതീശൻ... ""

അവന്റെ മറുപടി കേട്ടതും പിള്ളാരും മിസ്സും അടക്കം ല്ലാരും ആർത്തു ചിരിക്കാൻ തുടങ്ങി, ഉടനെ സംഭവമെന്താണെന്ന് ചോദിച്ചുള്ള അവന്റെ മുരടനക്കവും വന്നു..

"" എടൊ താനിതെന്തൊക്കെയാ പറയുന്നേ... സ്വയം പരിചയപ്പെടുത്താനാ പറഞ്ഞെ അല്ലാതെ... വാ.. വാ രണ്ടും.. ""

അടുത്തിരുന്ന ന്റെ കാലിൽ ഒരു ചവിട്ടും കൂടെയൊരു തെറിയും പറഞ്ഞു അവൻ ന്നെ തള്ളി പുറത്താക്കി

💬 Comments

View all comments