0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

അങ്ങോട്ടേക്ക് നടന്നു കൂടെ ഞാനും.. ഞാൻ എണ്ണിറ്റതും ക്ലാസ്സുമുഴുവൻ ന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു പ്രതേകിച്ചു ഗേൾസിന്റെ സൈഡിൽ നിന്ന്.

ക്ലാസ്സിൽ അത്രെയും സൗന്ദര്യമുള്ള ആരും തന്നെയില്ലെന്ന് നിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
അതിനെ ഊട്ടിയുറപ്പിച്ചു നിക്ക് നേരെ വീഴുന്ന കണ്ണുകൾ നിക്കത് കാണിച്ചു തന്നു. ഞാൻ എല്ലാരേം നോക്കി നല്ലസലായി ചിരിച്ചു, ന്റെ ചിരി കാണാൻ നല്ല ഭംഗി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതിന്റെ പുറത്താണ് ഈ കളി മുഴുവൻ.. ഈൗ....

"" അഹ് ഇനി രണ്ടാളും പറഞ്ഞോ...ആദ്യം സിദ്ധാർഥ് തന്നെ തുടങ്ങിക്കോ... ""

മിസ്സങ്ങനെ പറഞ്ഞതും ഞാൻ മുന്നിലേക്ക് കയറി നിന്നു.

"" ഓക്കേ മിസ്സ്‌....
ന്റെ പേര് സിദ്ധാർഥ് ആർ നാഥ്‌ ന്നാണ്... ഞാനിവിടെ കുറച്ചപ്പുറം രാമശേരി ന്ന് പറയുന്ന സ്ഥലത്തുനിന്നാണ് വരുന്നത്... സത്യത്തിൽ ഞങ്ങളു രണ്ടാളും വൺ ഇയർ സ്കിപ് ചെയ്തിട്ടാണ് ഇവിടെ വന്നത്.. ""

"" അതെന്താടോ,,?? '" മിസ്സാണ്

"" കുറച്ചു ഒഴപ്പ് ഉണ്ടായിരുന്നു മിസ്സ്‌ അതാണ്... "" ഞനൊരു ചിരിയോടെ പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു. കൂടെ അവരുടെ മുഖത്തെല്ലാം ഒരു തിളക്കം..

""ഹ്മ്മ്.. കൊള്ളാം... വീട്ടിൽ ആരൊക്കെയുണ്ടെന്ന് പറഞ്ഞില്ലാലോ...."" അവർ സ്റ്റിരം ചോദ്യം കണക്കെ ചോദിച്ചതും... വിശാൽ ന്റെ തോളിൽ പിടിച്ചു, ന്റെ മനസ്സ് പതറരുത് ന്ന് പറയുന്നത് പോലെ തോന്നി നിക്ക്..

"" അച്ഛനുമമ്മയും ചെറുപ്പത്തിലേ മരിച്ചു... പിന്നെ നോക്കിയതും വളർത്തിയതും മുത്തശ്ശിയാണ്.. ഒരു നാല് മാസം മുന്നേ അവരും പോയി.. ഇപ്പോ ആരുമില്ല.. ""

പെട്ടെന്നാ ക്ലാസ്സ്‌ നിശബ്ദത പൂണ്ടു, ല്ലാരും ന്നെ സഹതാപകണ്ണോടുകുടി

💬 Comments

View all comments