Chapter Title : നിശാഗന്ധി 2 [വേടൻ]
ഞനൊരു പഫ് എടുത്ത് അവനോട് തിരക്കി, അവൻ ആ കടയിൽ നിന്നും ഓരോ നാരങ്ങ വെള്ളവും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി,
"" ഞനവളോട് കോളേജിൽ പൊക്കോളാമെന്നേ പറഞ്ഞിട്ടുള്ളേടാ... അല്ലാതെ പഠിച്ചോളാമെന്ന് ഞാൻ പറഞ്ഞിട്ടില്ല... "" അവനൊന്ന് ചിരിച്ചു,
"" മ്മ്. ഏതായാലും കോളേജ് കൊള്ളാം ല്ലേ.. "" ന്റെ ആ അഭിപ്രായത്തോട് അവൻ പൂർണ്ണമായും യോജിക്കുന്ന പോലെ തലയനക്കി. തിരിച്ചു അകത്തേക്ക് കയറുമ്പോൾ രണ്ട് സെന്റർ ഫ്രഷ് ആണ് ഒന്നിച്ചു അണ്ണാക്കിലേക്ക് തള്ളിയത്.
"" ടാ....."" പോയിട്ട് ഒരു കാര്യവുമില്ലാഞ്ഞിട്ട് കൂടി വേഗത്തിൽ ഓടി പോകുന്ന ഞങ്ങളെ കണ്ട് ഏതോ ഒരു പെൺ വിളി. ഈശ്വരാ പെണ്ണോ....ഞങ്ങൾ വിളി കേട്ടിടത്തേക്ക് നോക്കി ,
പെട്ട് സീനിയർ ആണെന്ന് തോന്നുന്നു.. കുറെ പെൺപടകൾ കൂടെ രണ്ടാവന്മാരും.
"" ന്താച്ചി.... "" വിശല് ഉറക്കെ അലറി..
ഉടനെ കുട്ടത്തിൽ മെയിൻ ന്ന് തോന്നുന്ന ഒരുത്തി കൈ നീട്ടി വിളിച്ചു, ഞങ്ങൾ പിന്നെ അങ്ങോട്ടേക്ക് നടന്നു
"" നിയൊക്കെ ഏതാടാ ഇവിടെങ്ങും കണ്ടിട്ടില്ലാലോ... ""
"" ഇന്ന് ജോയിൻ ആയതേയുള്ളു.. അതാ നേരത്തെ കാണാമ്പറ്റാഞ്ഞേ... അല്ലേടാ..."" ഞനൊന്ന് മായപ്പെടുത്തി പറഞ്ഞു..സീനിയർ ആണേലും പെണ്ണ് കൊള്ളാം.. ജീൻസും ഒരു കളം കളം ഡ്രെസ്സുമാണ് ഇട്ടിരിക്കുന്നത്, കാണാനും അടിപൊളി
ഞാൻ നോക്കുന്ന കുട്ടത്തിൽ തന്നെ അവരും ന്നെ അടിമുടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
"" ന്താടാ നിന്റെ പേര്...? "" അവര് വിശാലിന് നേരെ ചോദിച്ചതും അവൻ പേര് പറഞ്ഞു, ന്റെ പേര് ചോദിച്ചതും ഞാനും പറഞ്ഞു.
"" നിനക്ക് പാടാൻ അറിയോടാ... ""
💬 Comments
View all comments