Chapter Title : നിശാഗന്ധി 2 [വേടൻ]
മരിച്ചപ്പോ മോനായി..
"' അത് പോട്ടെ... ന്താ യേട്ടാ.,,ന്തെങ്കിലും പ്രശ്നമുണ്ടോ...??""
എനിക്ക് നേരത്തെ മുതലേ പുള്ളിയെ അറിയാം..പിന്നി വരവ് കുടുംബക്കാർ വല്ല വള്ളിയും ഒപ്പിച്ചിട്ടുണ്ടോ ന്നൊരു പേടി അതോണ്ട് ചോദിച്ചു പോയതാണ്
"" ഏയ്യ്... ന്ത് പ്രശ്നം... അതൊന്നുമല്ലെടാ...
അച്ഛൻ മരിക്കുന്നതിന് മുന്നേ എന്നെ ഏൽപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു... അത് നിന്റെ പേരെന്റ്സ് നിനക്കായി കരുതിയ കുറച്ച് പേപ്പേഴ്സ് നിന്നെ ഏൽപ്പിക്കുക നന്നതാണ്... ന്തോ കുറച്ച് കാര്യങ്ങൾക്കിടയിൽ പെട്ട് കുറച്ച് ലേറ്റ് ആയി... അറിയാം... സോറി... ""
"" ഏയ്യ് സോറിയൊന്നും പറയല്ലേ മനുഷ്യ നിങ്ങള്.. അല്ലേലും ഞനതൊക്കെ പണ്ടേ മറന്നതാ... ഇപ്പോ എങ്ങനെ കയ്യിൽ ഉണ്ടോ അതോ പിനേം മറന്നോ നിങ്ങളത്... ""
ഞനൊന്ന് ചിരിച്ചു, കൂടെ പുള്ളി ന്റെ തൊളിനോരിടിയും തന്ന് ചിരിക്കാൻ തുടങ്ങി,
"" പോടാ... പോടാ... "" പുള്ളിയൊരു ചിരിയോടെ കുറെ മുദ്ര പത്രങ്ങൾ ന്റെ കയ്യിലേക്ക് തന്നു, പിന്നൊരു പാസ്സ്‌ബുക്കും.
"" സിദ്ധു... ഈ വീടും ഇതിനോട് ചേർന്ന് കിടക്കുന്ന പതിനഞ്ചേക്കർ പറമ്പും, കവലയിലെ തെക്ക് തിരിഞ്ഞുള്ള മൂന്ന് കടമുറികളും, പിന്നെ വെമ്പാട്ടെ ഇരുപത്തേക്കർ പറമ്പും അവിടൊരു വീടും നിന്റെ പേരിലാക്കിയ പ്രമാണമാണിത്.. നിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് മുൻപേ നിന്റെ പേരിൽ സോമേധയാൽ എഴുതിവച്ചിരുന്നതാണ് ഇതെല്ലാം... പിന്നെ ദാ... ഒരു പതിനഞ്ചു ലക്ഷത്തിന്റെ അക്കൗണ്ടും... ""
ഓഹ് അപ്പൊ ഓഹരിയും കിട്ടി.. ന്റെ കണ്ണോന്ന് നിറഞ്ഞു, അവർക്കെന്നെ അത്രെയേറെ ഇഷ്ടം ഉള്ളത് കൊണ്ടാവുമല്ലോ ഇതൊക്കെ ന്റെ പേരിൽ ഇട്ടത്, ഞനൊരു ബുദ്ധിമുട്ടും അറിയാതെ വളരാൻ.. പക്ഷെ ഇതെല്ലാം ന്നെ
💬 Comments
View all comments