0%

Chapter Title : നിശാഗന്ധി 2 [വേടൻ]

Author : Kambikathakal Read All Parts 1.4K

വീണ്ടും വീർപ്പുമുട്ടിക്കുകയാണ് ചെയ്തത്.. പുള്ളിയോട് ഒരു നന്ദിയും പറഞ്ഞു ഞാൻ അകത്തേക്ക് കയറി അതെല്ലാം മുത്തശ്ശിയുടെ ബാഗിൽ വെച്ച് ഞനൊന്ന് പോയി കുളിച്ചു.

കുളികഴിഞ്ഞു ഇറങ്ങി ഞാൻ നേരെ വിശാലിനെ വിളിച്ചു, ഒന്ന് വരണം ന്ന് പറഞ്ഞു. അവൻ വന്നു കഴിഞ്ഞതും അവനോട് മാത്രം ഞാനിതെല്ലാം പറഞ്ഞു.. കേട്ട് കഴിഞ്ഞു അവന്റെ മറുപടി ഇതായിരുന്നു

"" നിനക്കായിട്ട് അവരുടെ സ്നേഹം ക്കൊണ്ട് തന്നതല്ലെടാ..
പിന്നെ....നീയായിട്ട് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അവരായിട്ട് തന്നതൊന്നും അനാവശ്യമായി കളയരുത്.. ""

അവൻ പോയികഴിഞ്ഞും അവൻ പറഞ്ഞത് തന്നെയായിരുന്നു ഉള്ള് മുഴുവൻ.അതെ അവരെനിക്കായി തന്നതൊന്നും ഞാനായിട്ട് കളയില്ല..
പക്ഷെ നിക്കാവശ്യമുള്ളത് വാങ്ങാൻ ഇതിൽ നിന്നെടുക്കുന്നതിൽ തെറ്റില്ലാലോ...

"" നാളെ ഉച്ച കഴിഞ്ഞു കേറാം കോളേജിൽ... "" അവനെ വിളിച്ചു അങ്ങനെ പറയുമ്പോൾ തിരിച്ചുള്ള മറുപടി ഇത്രേം ഉള്ളു.

"" ഓക്കേ... "" എന്താണെന്നോ... എന്തിനാണെന്നോ അവനറിയണ്ട.. കാരണം എന്റെ തീരുമാനം അതാണ് അവനും... അത് തിരിച്ചും അതുപ്പോലെ തന്നെ...

പിറ്റേന്ന് അവനേം കൂട്ടി നേരെ ബാങ്കിൽ പോയി കുറച്ച് പൈസ എടുത്തതും..അവനെന്നെ ഒന്ന് നോക്കി,

"" ഇവൻ പിറ്റേന്ന് തന്നെ ഇതെല്ലാം മുടിപ്പിക്കുവണോടാന്നൊരു ലുക്ക്‌....

പിന്നെ അവനേം കൂട്ടി നേരെ വണ്ടിക്കടുത്തേക്ക് നടന്നതും അവനെന്നെ തടഞ്ഞു..

"" നിനക്കെന്താ പൈസക്ക് ഇത്രേം ആവശ്യമിപ്പോ...?? "" അതായിരുന്നു അവന്റെ ചോദ്യം.
അതിന് ഞനൊന്ന് ചിരിച്ചു...

"" കിണിക്കാതെ കാര്യം പറ മൈ.. ഇല്ലേ മൂക്കിടിച്ചു പൊട്ടിക്കും ഞാൻ... ""

"" എടാ ഞനൊരു ബൈക്ക് എടുക്കാൻ തീരുമാനിച്ചു... അതിനാ ഈ പൈസ... ""

ഞനതേ ഭാവത്തിൽ

💬 Comments

View all comments