Chapter Title : നിശാഗന്ധി 2 [വേടൻ]
പറഞ്ഞതും കുറച്ച് നേരം ന്തോ ആലോചിച്ചവൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി..
"" നല്ല തീരുമാനം... വാ കേറ്.. "" പിന്നോറ്റ പോക്കായിരുന്നു അടുത്ത് കണ്ട യമഹ ഷോറൂമിലേക്ക് അവിടുന്ന് ജിമ്മിൽ ഉള്ള അണ്ണന്റെ rx 100 കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞത് ഇന്നലെയാണ് മനസിലേക്ക് വന്നത്..
ഇടയ്ക്കിടെ കടക്ക് പോകാൻ മാത്രേ എടുക്കു ങ്കിലും ആ വണ്ടിയോട് നിക്കുണ്ടായ അട്ടച്ച്മെന്റ്റ്... പിന്നൊന്നും നോക്കിയില്ല ഉറപ്പിച്ചു..
പുള്ളി അവിടുത്തെ മെക്കാനിക് ആണ് പുള്ളിയെ കണ്ട് സംസാരിച്ചു കാര്യങ്ങൾ പറഞ്ഞോറപ്പിച്ചു. പേപ്പർ നാളെ എഴുതി പുള്ളി ഓക്കേ ആക്കിയേക്കാം ന്നുടെ പറഞ്ഞപ്പോ പിന്നെ ന്ത്, സ്വർഗ്ഗം കിട്ടിയ അനുഭൂതി..
പിന്നെ അതുമായിട്ടാണ് ഞാൻ കോളേജിലേക്ക് വിട്ടത്,
"" സാർ... "" ഉള്ളിലെ ഏതോ ഒരു സാർ നിന്ന് പഠിപ്പിക്കുന്നു ..പുള്ളി കാര്യം ഒന്നും തിരക്കാതെ പഠിപ്പിച്ചോണ്ടിരിക്കുന്ന ഫ്ലോയിൽ അകത്തേക്ക് കൈ കാണിച്ചു, ഇതിപ്പോ ലാഭയല്ലോ ന്ന രീതിയിൽ ഞങ്ങളു അകത്തേക്ക് കയറി,
പോകുന്ന പൊക്കിൽ ന്നെ നോക്കി ചിരിച്ചവരെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല.. പലരിലും ഒരു ആശ്വാസത്തിന്റെ നിശ്വാസം വീണത് ഞാൻ കേട്ടു,
"" ന്താടാ നിന്നെ കണ്ടപ്പോ പെൺപിള്ളേരുടെ സൈഡിന്ന് ഒരു കൂട്ടനിശ്വാസം.... ഏഹ്..'"
അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ സീറ്റിലേക്കിരുന്നു.
"" എടെ ഒരുപാട് നേരയോ തുടങ്ങിട്ട്... "" അടുത്തിരുന്നവനോട് വിശാല് ചോദിച്ചതും അവൻ അവനെയും കയ്യിലെ വാച്ചിലേക്കും നോക്കി,
"" ഒരു മണിക്കൂർ ആയിട്ട് അനുഭവിക്ക.... ""
അവന്റെ ആ സംസാരത്തിലുണ്ട് അവന്റെ അമർഷം.. ന്നാൽ അടുത്ത നിമിഷം ബെൽ മുഴങ്ങി,
💬 Comments
View all comments