Chapter Title : നിശാഗന്ധി 4 [വേടൻ]
കൂടെ സ്റ്റെഫിയുടെ നമ്പർ നോക്കുമ്പോ കുറച്ചധികം ഫോട്ടോസ് എനിക്ക് അയച്ചിരിക്കുന്നു. ഞാനത് ഓപ്പണാക്കി,
ഇന്നെടുത്ത ഫോട്ടോസ്.. ഓഹ് പെണ്ണ് കുരു പൊട്ടിട്ട് വിളിച്ചതാണ്.. ഞനൊന്ന് ചിരിച്ചു, അവളെ തിരിച്ചു വിളിച്ചു
"" കണ്ടോ...?? "" ഫോൺ എടുത്തതെ അവളൊന്ന് ചീറി
"" ആഹ്ഹ് കണ്ട് അതിനെന്താ...?? "" ഞാൻ വളരെ സൗമ്യമായി അവളോട് ചോദിച്ചു.
"" നികിഷ്ടല്ല..അത്രന്നെ...!!
നിന്നെ തൊട്ടും പിടിച്ചും ഓരോന്ന്ങ്ങള് നിക്കണതും സംസാരിക്കണതും നികിഷ്ടല്ല...
ആ രാഖിടെയൊക്കെ നിപ്പ് കണ്ടാ,, വയറിലൂടെ കയ്യുമിട്ട് കെട്ടിപ്പിടിച്... ഓഹ് അതിന് നിന്നൊടുക്കാൻ നിനക്ക് നാണമില്ലേടാ..""
"" നിനക്കൊരു നാണക്കേടുള്ളതായിട്ടും തോന്നിയില്ല... അതുവല്ല രണ്ട് ഫോട്ടോ എടുത്തെന്നും പറഞ്ഞവിടെ ഒന്നും സംഭവിക്കുന്നില്ലലോടാ... "" ഞാനവളെ പറഞ്ഞോന്നു സമാധാനപ്പെടുത്തി.
"" ന്നാലും വാവേ.... "" അവള് പിന്നേം വിഷമത്തിൽ പറഞ്ഞതും
""ഒരേന്നാലുമില്ല... നിയത് വിട്, ""
""മ്മ്..."" ഒരു തെളിച്ചമില്ലാത്ത മൂളൽ നിക്കതിനു തന്നെങ്കിലും പെണ്ണിന്നിപ്പോളും അതുള്ളിൽ കെടക്കാ...
ഉടനെ അപ്പുറത് നിന്നൊരു ശബ്ദം..
"" സ്റ്റെഫി...നീ തിരക്കാണോ...?? "" മറുതലക്കൽ ഒരു ശബ്ദം. അവളുടനെ ഫോൺ ചെവിയിൽ നിന്നും മാറ്റുന്ന ശബ്ദം നിക്ക് കേൾകാം...
"" ഇല്ലെടി നീ പറഞ്ഞോ...!""
"" നിയാ ഫസ്റ്റ് ഇയർ വന്ന ചെക്കനെ അറില്ലേ... ഇന്ന് അടിയൊക്കെ ഉണ്ടാക്കിയ.. ഹാ... ആ ബോഡിയൊക്കെ ഉള്ള...""
ന്നെ പറ്റിയാണല്ലോ... ഏഹ്ഹ്...ഞനൊന്നോർത്തു.
"" ഏ.... ത്... സിദ്ധുവോ...?? "" ഒരു വിറയാർന്ന ശബ്ദം..
"" ആഹ്ഹ് അതന്നെ.. അവരെല്ലാം പറഞ്ഞു നിയായിട്ട് നല്ല കമ്പനിയാ അവനെന്ന്...? "" പറയുന്നതിനൊപ്പം അവളാ ബെഡിലേക്ക് ഇരുന്നെന്ന് തോന്നുന്നു.
""
💬 Comments
View all comments