0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

അതിനുള്ള മനോധൈര്യം കാണിക്ക് ആദ്യം.... ""

അത്രേം പറഞ്ഞു ഞാൻ നേരെ വിശാലിനേം കൂട്ടി ജിമ്മിലേക്കു വിട്ടു. ചെല്ലുമ്പോ അവമ്മാരുണ്ടായിരുന്നില്ല, കുറച്ച് ചേച്ചിമ്മാരെ ട്രെയിൻ ചെയ്യിക്കാൻ ഉണ്ടായിരുന്നു, അങ്ങനെ അവരേം നോക്കി നിൽകുമ്പോളാണ് , ഫോൺ അടിക്കുന്നുണ്ടെന്ന് പറഞ്ഞു അവൻ വിളിച്ചത്, ഞാൻ അവരോട് ഇപ്പോ വരാമെന്നും പറഞ്ഞു അവന്റടുക്കലേക്ക് ചെന്നു,

"" ന്താടി.. ഞാൻ ജിമ്മിലാ... ചെന്നിട്ട് വിളിച്ചാ മതിയോ...?? "" അവളുടെ പേര് കണ്ടതെ ഞാൻ ചെവിയോടടുപ്പിച്ചു ചോദിച്ചതിന് മറുപടി യില്ലാതെ വന്നതും ഞാൻ ഫോൺ നോക്കി, കട്ടാക്കിയതാണ്. പിന്നെ ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്ന്, ഞാനും വർക്ക്‌ഔട്ട്‌ കഴിഞ്ഞു വീട്ടിലേക്ക് വിട്ടു, ..
ചെന്നൊരു കുളിയൊക്കെ കഴിഞ്ഞു ആഹാരവും കഴിച്ച് ഇരിക്കുമ്പോളാണ് വീണ്ടും വിളിയെത്തുന്നത്,

"" അഹ്...
ഞാൻ ദേ വിളിക്കാൻ തുടങ്ങായിരുന്നു, ""

ആദ്യത്തെ റിങ്ങിൽ തീരാതെ ഫോൺ എടുത്ത ഞനവളോട് സ്നേഹത്തോടെ ചോദിച്ചു

"" ഓഹ് ഞാനോർത്തു നമ്മളെയൊക്കെ വിളിക്കാൻ മറന്നുന്ന്... "" അവളൊന്ന് ശബ്ദം കടുപ്പിച്ചു, ഇവൾകിതെന്താ പറ്റിയത്...കോളേജിൽ നിന്നും പ്രശ്നമൊന്നുണ്ടായിരുന്നില്ലലോ..

"" അതെന്താടി നിയങ്ങനെ പറഞ്ഞെ...!!""

"" അയ്യോ ഒന്നുമറിയാത്തോരു പാവം.. ന്നെ പൊട്ടങ്കളിപ്പിക്കല്ലേ നീ.. കേട്ടാ... "" അവള് കാര്യം പറയാതെ നിന്ന് ചാടിയതും, നിക്കൊന്നും മനസിലായില്ല.

"" നീ കാര്യം തെളിച്ചു പറയെന്റെ സ്റ്റെഫി... ""

"" നീ നെറ്റ് ഓണാക്കി വാട്സ്ആപ്പ് നോക്ക് അപ്പോ മനസിലാവും.. "" അത്രേം പറഞ്ഞു ഫോൺ കട്ടായി, ഞാൻ നെറ്റ് ഓണാക്കി, വാട്സ്ആപ്പിൽ കുറെ മെസ്സേജ്, അപ്പോളാണ് ചേച്ചിമാരുടെ നമ്പറിൽ നിന്നും വന്ന മെസ്സേജ് കണ്ടത്..

💬 Comments

View all comments