Chapter Title : നിശാഗന്ധി 4 [വേടൻ]
എടുക്കണം ന്നായി.. എല്ലാർക്കുമൊപ്പം ഫോട്ടോയും എടുത്ത്, തിരിച്ചു ക്യാന്റീനിൽ കയറാൻ ഒരുങ്ങുമ്പോ,
"" സിദ്ധു നമ്പറ് പറയെടാ... ഫോട്ടോ വാട്സ്ആപ്പിലിടാം.. "" അങ്ങനെ നമ്പറും കൊടുത്ത് അകത്തേക്ക് കയറുമ്പോ അവന്മാരുടേം അവിടുണ്ടായിരുന്ന കുറച്ചവളുമാരുടേം തെറീം കേട്ടാണ് അവിടെ നിന്നത്.
അവൻമ്മാർക്ക് ഞാൻ അവരുടെ ഒപ്പം ഇരുന്നപ്പോ പരിജയപ്പെടുത്തിയില്ല ന്നാണ് പരാതി യെങ്കി, അവളുമാർക്ക് ഇത്രേം നാളായിട്ട് സ്വന്തം ക്ലാസ്സിൽ ഉള്ള ങ്ങളുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ നീ നിന്നിട്ടില്ലലോ ന്നായിരുന്നു..
പിന്നെ....പിള്ളാര് ന്തെങ്കിലും ആഗ്രഹം പറഞ്ഞാ പറ്റുന്നതാണേൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം.. ന്ന് പറയുന്ന പോലെ അവളുമാർക്കൊപ്പവും ഫോട്ടോ യും എടുത്ത് തിരിച്ചു നടക്കുമ്പോ, അക്ഷരയുടെ കയ്യിൽ കൊടുത്ത ഫോൺ വിശാല് വാങ്ങിയിരുന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ക്ലാസ്സിൽ ചെല്ലുമ്പോ ആൻഡ്രേസ്സ കട്ട കലിപ്പിലാണ്, പെണ്ണൊരു പിടി ഒതുങ്ങുന്നില്ല. കാര്യം അപർണ്ണയോട് ചോദിച്ചപ്പോ അവളുടെ ചെറുക്കൻ ന്തോ പറഞ്ഞതിലുള്ള സീനാണ്,
എന്താണെന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടാതെ കിടന്നവളുടെ വിഷമം കണ്ടിട്ട് അവളെ അവിടെ തന്നെ വിട്ട് ഞാനെന്റെ സീറ്റിൽ പ്പോയിരുന്നു... '
'ചിലതൊക്കെ മനുഷ്യൻ ഒറ്റക്ക് അനുഭവിക്കുന്നതാണ് നല്ലത്. '
ക്ലാസ്സ് കഴിയാൻ നേരവും അവളതേ ഇരുപ്പ്.
ഞാൻ ചെന്നവളെ മാറ്റി നിർത്തി
"" കാര്യമെന്താണെന്നോ..?? നീയെന്തിനാ കരയുന്നെന്നോ നിക്കറിയില്ല... അറിയാണോന്നുമില്ല... !! ടി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്തവര് ന്നും ഇങ്ങനെ കരഞ്ഞോണ്ടേ ഇരിക്കും.. മറ്റവര് കരയിപ്പിച്ചൊണ്ടും....
ഈ കഴുതകളെയൊക്കെ പോലെ..!!
അതോണ്ട് ആൻഡ്രേസ്സേ മോളെ....നിയരുടേം കഴുതേമാവരുത്... കണ്ടവരുടെ ഇഷ്ടങ്ങൾ
ചുമലിൽ കേറ്റെം ചെയ്യരുത്...
നിയരുടേം അടിമയൊന്നുമല്ലലോ... വേണ്ടാത്തത് വേണ്ട ന്ന് തന്നെ പറയണം...
💬 Comments
View all comments