Chapter Title : നിശാഗന്ധി 4 [വേടൻ]
ആഹ്ഹ് മിണ്ടും.. "" അവൾ വല്യ താല്പര്യമില്ലാതെ യാണ് മറുപടി കൊടുക്കുന്നത് ങ്കിലും ആ നെഞ്ചവിടെ അലമുറയിടുന്നത് എനിക്കിവിടെ കേൾകാം,
"" സ്റ്റേഫി... എനിക്കുണ്ടല്ലോ... അവനെ വല്ലാണ്ടങ്ങ് ഇഷ്ട്ടായി... അപ്പോ നീയൊന്ന് ന്റെയോപ്പം നിക്കണം... നിനക്ക് ഞാൻ ന്ത് വേണേലും തരാം...'""
പറഞ്ഞു നിർത്തിയതും ഞാൻ വാ പൊളിച്ചു, ആഹ്ഹ് ഒട്ടും പേടിക്കണ്ട നിങ്ങള് കറക്റ്റ് സ്ഥലത്താണ് വന്നിരിക്കുന്നത്.. കിട്ടാനുള്ളതൊക്കെ ഇപ്പോ കിട്ടും അതും വാങ്ങിച്ചോണ്ട് എങ്ങോട്ടാണെന്ന് വെച്ച പൊക്കോ...
മറുപടി ന്താണെന് അറിയാൻ ഞാൻ ശ്രദ്ധിച്ചു നിന്നു.
"" പ്ഫാ... നിനക്ക് ഞാൻ ഉണ്ടാക്കി തരാടി മറ്റവളെ..... "" ബീപ്..... ബീപ്...
ഞനൊരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു, സമയം ഏകദേശം ആറെ കാൽ ആകുന്നെ ഉള്ളു, ഞാൻ ഇട്ട കട്ടനുമായി വെളിയിലേക്ക് ഇറങ്ങി,
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, ന്റെ ഫോണിലേക്ക് ഒരു വിളി, നോക്കുമ്പോ അക്ഷരയാണ്,
ഇവളെന്താ ഈ നേരത്ത്....!!
"" ഹലോ....?? ""
"" വീട്ടിലേക്ക് ജംഗ്ഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ റൈറ്റ് അല്ലേടാ... "" ന്നൊരു മറുപടി ഏഹ് ആരുടെ വീട്...
"" ആർടെ വീട്....?? "" ഞാൻ ഇരുന്നിടത്ത് നിന്ന് ചാടി എണ്ണിറ്റു,
"" ആഹ്ഹ്... വഴി മനസിലായി ഫോൺ വെച്ചോടി...""
സ്റ്റെഫിയുടെ സ്വരം.. ഞാൻ തലക്ക് കൈ കൊടുത്ത്, ഈ പെണ്ണുങ്ങൾ ഇതെന്തോ ഓർത്തോണ്ടാ.. ഈശ്വരാ...
തലയിൽ നിന്ന് കൈ എടുത്തില്ല അതിന് മുന്നേ വീടിന് മുന്നിലേക്ക് ഒരു യമഹ റേ വന്ന് നിന്നു,
ഞാൻ രണ്ടിനേം ഒന്ന് നോക്കി, ഹെൽമെറ്റ് ഊരി ഇറങ്ങിയ സ്റ്റെഫിക്ക് പിന്നാലെ തോളിലെ
💬 Comments
View all comments