Chapter Title : നിശാഗന്ധി 4 [വേടൻ]
ബാഗും, കൂടെ കയ്യിലെ കവറുമായി അക്ഷരയും ഇറങ്ങി,
രണ്ടും ബാഗുമൊക്കെയായി സ്റ്റിരമായിട്ട് ഇവിടെ തന്നെ പൊറുക്കാൻ ഇറങ്ങിയതാണോയിനി..?
ന്നെ കണ്ടൊരു ചിരിയോടെ കയ്യും വീശി കാണിച്ച അക്ഷരക്ക് തിരിച്ചൊരു ചിരി കൊടുക്കുമ്പോ ന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ന്നെ തോളുക്കൊണ്ട് തട്ടി മാറ്റിയൊരുത്തി അകത്തേക്ക് വെച്ചു പിടിച്ചു,
ആ പൊക്കിനെ ഞാൻ മൈൻഡ് ആക്കിയില്ല..
നേരെ അക്ഷരക്ക് മുന്നിലേക്ക് ചെല്ലുമ്പോ അവളൊന്ന് ചിരിച്ചു. കൂടെ കയ്യിൽ ഉണ്ടായിരുന്ന രണ്ടാളുടേം ബാഗ് ഞാൻ വാങ്ങി കയ്യിൽ പിടിച്ചു,
"" സ്റ്റിരമായിട്ട് ഇവിടെ കൂടാനൊന്നുമല്ലലോ രണ്ടിന്റേം ഉദ്ദേശം.... "" ഞനൊരു സംശയം ചോദിച്ചതും അവളൊന്ന് ചിരിച്ചെന്റെ തോളിൽ തല്ലി,
അവളെ അവിടെയെങ്ങും കാണാതെയായപ്പോ അക്ഷര ന്നെ നോക്കി,
"" ന്റെ മുറി ക്കാണും... ചേച്ചി ദേ ആ മുറിയെടുത്തോ... ബാ ഞാൻ വിരിച്ചിട്ട് തരാം... ""
വേണ്ടടാ ന്ന് പറഞ്ഞെങ്കിലും അവരെന്റെ വീട്ടിലേക്ക് അല്ലെ വന്നേ അതോണ്ട് ഞാൻ കൂടെ ചെന്ന് എല്ലാമോന്ന് വിരിച്ചിട്ടു, മുറിയിൽ നിന്ന് വെളിയിലേക്ക് നോക്കിയാൽ കാണുന്ന ആ വല്യ ഹാളും, ഒത്ത നടുക്ക് ഓപ്പണാക്കി ഇട്ടിരിക്കുന്ന സ്പേസിലും മാണ് അവളുടെ കണ്ണ്...
"" സിദ്ധു... നൈസ് ഹൌസ് യു ഹാവ്... ""
"" താങ്ക്സ്.... "" ഞനത് പറയുമ്പോളത്തേക്കിന് വീടിന്റെ നടുമുറ്റം പോലുള്ള ആ ഓപ്പണിലേക്ക് അവളിറങ്ങി, ഉരുളൻ കല്ലുകൾ ക്കൊണ്ട് നിറച്ച ആ മുറ്റം കണ്ടവൾക്ക് അത്ഭുതം.
ഞാൻ ചെന്ന് അടുക്കള ഷെൽഫിൽ നിന്നും വാങ്ങി വെച്ച പുതിയൊരു സോപ്പ് കയ്യിലെടുത്തു, എണ്ണ തപ്പുമ്പോ അവിടെ സ്ലാബിൽ ഇരിപ്പുണ്ട് ഓഹ് അപ്പോ
💬 Comments
View all comments