Chapter Title : നിശാഗന്ധി 4 [വേടൻ]
ഏറ്റെടുത്തു.
"" സിദ്ധു പറയാതെ വയ്യ നിനക്ക് ഒടുക്കത്തെ കൈപ്പുണ്യമാട്ടാ... "" ചപ്പാത്തിയിലേക്ക് വീണ്ടും വീണ്ടും കറി കോരിയിടുന്നതിനൊപ്പം അക്ഷരയൊന്ന് പറഞ്ഞതും പൊങ്ങിയത് സ്റ്റെഫിയാണ് അതിനുഞാനൊന്നവളെ ഉഴിഞ്ഞു നോക്കിയതും ന്റെ സംശയം ഇവളിത് മുന്നോട്ടും ശീലമാക്കോ ന്നായിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" രണ്ടും കൂടെ പെട്ടെന്ന് ഇങ്ങോട്ട് പോരാൻ ന്തായിരുന്നു പ്രശ്നം...? "" ന്റെ മടിയിലേക്ക് കിടന്നുകൊണ്ട് നിലാ വെളിച്ചത്തെ നോക്കി കിടക്കുന്ന ന്റെ പെണ്ണിന്റെ കാച്ചിയ എണ്ണയുടെ ഗന്ധം വിട്ടുമാറാത്ത മുടിയിൽ മസ്സാജ് ചെയ്തു അപ്പുറത്തു കൈ രണ്ടും നിലത്തൂന്നി മേലേക്ക് നോക്കി ഇരിക്കുന്ന അക്ഷരയോട് ഞാൻ തിരക്കി,
"" നീയിന്ന് കുറെ ഫോട്ടോസ് എടുത്തില്ലേ... അതന്നെ പ്രശ്നം... പെണ്ണിന് പേടി, നിന്നെ ആരേലും വളക്കൊന്ന്...? "" അതെയിരിപ്പിൽ അവളുടെ മറുപടി വന്നതും, തന്റെ കാലിന്റെ ചോട്ടിൽ ഇരിക്കുന്ന സ്റ്റെഫി ആഞ്ഞൊരു ചവിട്ട് കൊടുത്തതും അവള് പല്ല് കടിച്ചു,
"" അല്ല നിങ്ങളെങ്ങനെ ഹോസ്റ്റലിന്ന് ചാടി...?? ആരും കണ്ടില്ലേ പോരണത്.. ""
അതിന് അക്ഷര സ്റ്റെഫിയെ നോക്കി പല്ല് കടിച്ചതും, ആവളതിനൊന്ന് ചിരിച്ചെന്റെ വയറിലേക്ക് മുഖം ചേർത്തു,
"" അതീ നാറിയെന്റെ വല്യമ്മക്ക് വയ്യെന്നും, ഉടനെ ചെല്ലാണോന്നും പറഞ്ഞു പുറത്ത് ചാടിതാടാ... ""
മറുപടി ചിരിയിൽ മുഴുകുമ്പോ ന്റെ ഫോൺ റിങ് ചെയ്തു, നമ്പറാണല്ലോ...??
ഞാൻ ഫോൺ കയ്യിലെടുത്തതും അവളത് മടിയിൽ നിന്നും തട്ടി വാങ്ങി, കാൾ അറ്റൻഡ് ചെയ്തു,
"" ഹലോ സിദ്ധു.... "" ഒരു നീട്ടി വിളി, ആരാ ന്ന് ഞാൻ രണ്ടാളോടും ചോദിക്കുമ്പോൾ അക്ഷരകൈ മലത്തി, സ്റ്റെഫി ഒന്നും മിണ്ടാതെ ഫോൺ ഉയർത്തി
💬 Comments
View all comments