Chapter Title : നിശാഗന്ധി 4 [വേടൻ]
പിടിച്ചു താഴേക്ക് നോക്കി നിക്കയാണ്.
"" ഹ... ഹലോ ... ആരാ..ത്...?? "" ഞനൊന്ന് വിറച്ചു, ന്തും സംഭവിക്കാവേ...
"" നല്ലളാ നീ... നമ്പർ സേവ് ആക്കിയില്ലേ, ഇത് ഞാനാ സിദ്ധുട്ടാ രാഖിയാ....'"
പേര് പറഞ്ഞതും ആ ഫോൺ കട്ടായി... തീർന്ന്.. ഇന്നെന്റെ മയ്യത്തെടുക്കും.. അല്ലേലും റിലേഷൻഷിപ്പിലൊന്നും പെടാതെ മൂഞ്ചി തെറ്റി നടക്കുമ്പോ ഒരുത്തിക്കും വേണ്ട നമ്മളെ ന്നാ ഒന്ന് കമ്മിറ്റായി നോക്കിയേ അപ്പൊ കാണാം ഇത്പോലെ കുറെയെണ്ണത്തിനെ...
അവളാ ഫോണും ക്കൊണ്ട് ചവിട്ടി കുലിക്കി ഒറ്റ പോക്കായിരുന്നു മുറിയിലേക്ക്..
അത് കണ്ട് ഞങ്ങളു രണ്ടാളും പരസ്പരമോന്ന് നോക്കി,
"" സിദ്ധു... ഈ ദേഷ്യം ഉണ്ടെന്നേ ഉള്ളു അവളൊരു പഞ്ചപാവമാ... നിയൊരിക്കലുമവളെ കൈ വിടരുത്... തനിച്ചാക്കുവേം ചെയ്യരുത്... ""
അവൾ പോയ വഴിയേ നോക്കി അക്ഷര നിക്ക് കേൾക്കാനായി പറഞ്ഞതും മറുപടി പറയാതെ ആ കൈ രണ്ടും ചേർത്ത് പിടിച്ചു ഞനൊരു ഉറപ്പ് കൊടുത്തു, മൗനം നിറഞ്ഞ ആ ഉറപ്പിന് അവളൊന്ന് ചിരിച്ചു,
'"ചേച്ചി കിടന്നോ... നാളെ പോണ്ടതല്ലേ... ""
ഞാൻ മുന്നിലെ ഡോർ അടച്ചു, അവൾ റൂമിലേക്ക് കയറി കതക് അടച്ചതും ഹാളിലെ ലൈറ്റും നിലാവെളിച്ചം നന്നായി ഉണ്ടായിരുന്നു.
ഞാൻ പതിയെ കോണി കയറി, ന്റെ മുറി ലക്ഷ്യവെച്ചു നടന്നു.
ചെല്ലുമ്പോ കട്ടിലിൽ കമഴ്ന്ന് കിടന്ന് ഫോണിൽ തോണ്ടി കിടക്കാണ് പെണ്ണ്..ന്റെ ഫോൺ തൊട്ട് അപ്പുറത് ബെഡിലും കിടപ്പുണ്ട്.
"" പിണക്കമാണോ....? ന്നോടിടക്കമാണോ.....??
അടുത്ത് വന്നാലും പെണ്ണെ മടിച്ചു നില്കാതെ.....!!""
ഞാനാ സന്ദർഭം ഒന്ന് മായപ്പെടുത്താൻ നോക്കിയൊരു പാട്ടൊക്കെ പാടി പതിയെ അവളുടെ ഓരത്തായി കിടന്നു,
💬 Comments
View all comments