Chapter Title : നിശാഗന്ധി 4 [വേടൻ]
ഞാനത് വാങ്ങിയിട്ട്, അപ്പോളാണ് ഞാനും അവളെ ശ്രദ്ധിക്കുന്നെ.. അവളും ബ്ലൂ ആണ്..
അപ്പോ അതാണ് ഇത്രേം നേരം അതെ കിടന്ന് തിരഞ്ഞത് ല്ലേ...
കണ്ണാടിക്ക് മുന്നിലേക്ക് കയറി മുടിയൊന്ന് ചീകി, ഷർട്ടും മടക്കി, ഞാൻ തിരിഞ്ഞു
"" പൂവാം... ""
"" ഒരുങ്ങുന്നില്ലേ....?? "" അവളെന്നെ സംശയത്തോടെ നോക്കി,
"" ആഹ്ഹ് ഒരുങ്ങില്ലോ...!!"" ഞാൻ സ്വയമോന്ന് നോക്കി, ഓക്കേ ആണല്ലോ...
അവളെന്തോ പിറുപിറുത്തുക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി,
"" ന്തുവാടി നിന്ന് പൊറുപ്പൊറുക്കുന്നെ...? ന്തെങ്കിലും ഉണ്ടേൽ പറഞ്ഞോടി ആരുമില്ലവിടെ...""
ഞാൻ ഡോർ തുറക്കാൻ ശ്രമിക്കുന്നവളുടെ പിന്നിലൂടെ വട്ടം പിടിച്ചു, ആ കവിളിൽ ചുണ്ട് ചേർത്തു,
മറുപടിയൊന്നും പറയാതെ അവളെന്റെ ചുണ്ടുകളെ സ്വന്തമാക്കി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" കമിതാക്കള് രണ്ടും ഇറങ്ങാറായില്ലേ...?? ""
താഴെന്നൊരു ആഷിരീരി കേട്ടതും അവളെന്നെ തള്ളി മാറ്റി,
"" ഒന്നിനും സമ്മതിക്കൂല ചെറ്റ... "" അവൾ കിതച്ചുക്കൊണ്ട് താഴേക്ക് നോക്കി പല്ല് കടിച്ചു.
കിതപ്പടങ്ങാതെ അവൾ വീണ്ടും മുഖം ന്റെ മുഖത്തിന് നേരെ വന്നതും,
"" രണ്ടും ഇറങ്ങി വരുന്നതാ നല്ലത്... ഇല്ലേ ഞാൻ കേറിവരും പറഞ്ഞേക്കാം... സമയം പോയെന്ന് ""
താഴേന്നു വീണ്ടും വിളി, ക്ഷമ നശിച്ചു പിന്മാറിയചുണ്ടുകളെ ഞാൻ കവർന്നെടുത്തു, ആവോളം അവയെ താലോലിച്ചു ഞാൻ വിട്ടകന്നു,
കിതപ്പോടെ ഇരുവരും മുഖത്തോട് മുഖം നോക്കി, ഇടക്കൊന്ന് നാവുകൊണ്ട് ചുണ്ടിലൊന്ന് ഉഴിഞ്ഞു സ്റ്റെഫി തന്റെ ചുണ്ട് പിടിച്ചു നോക്കി,
"" കാലൻ ന്നെ കൊല്ലൂന്ന തോന്നണേ...""
പിളർത്തി വെച്ച ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു, പരിഭവം നിറഞ്ഞ മുഖം മായുന്നതിനു മുന്നേ ആ ചോര ഞാൻ ചുണ്ടുകൾ കൊണ്ട് നുകർന്നെടുത്തു,
ന്റെ നെഞ്ചിൽ തള്ളി കതകും തുറന്ന് ഓടിയ പെണ്ണിനെ ഞനൊന്ന് നോക്കി, നീല അനാർക്കലിയിൽ ഒഴുകിയാടുന്ന കാർകൂന്തൽ, പൊട്ടി തെറിച്ച കുപ്പിവള പോലുള്ളവളുടെ ചിരിയും നോക്കി ഞാൻ ആ കട്ടിളയിൽ ചാരി നിന്നു,
"" ആകെ ചുവന്നു തുടുത്തട്ടുണ്ടല്ലോടി പെണ്ണെ.. ഏഹ്.. എന്തായിരുന്നു മേളിൽ...""
താഴേന്നു അവളെ തളിക്കുന്നത് കേട്ടാണ് ഞാൻ താഴേക്ക് ചെല്ലുന്നത്, ചെന്നതും പിന്നൊന്നും പറയാതെ ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി.
അവര് രണ്ടാളും
💬 Comments
View all comments