Chapter Title : നിശാഗന്ധി 4 [വേടൻ]
മാറ്റി കെട്ടണം മോനെ.. ""
"" ഏയ്യ് മാറ്റി കെട്ടണ്ട ചേട്ടാ... അവര് കുടിച്ചിട്ട് ബാക്കിയുള്ളത് മതി നമ്മക്.. "" ഞനൊന്ന് ചിരിച്ചു. കൂടെ ചിരിയോടെ ശെരിയെന്നു പറഞ്ഞു പാലും പാത്രവുമായി നേരെ നടന്നു,..
"" ചേട്ടാ ഒന്ന് നിക്കോ... കുറച്ചു മുട്ടതരാം അതൊന്ന് കടേൽ കൊടുക്കൊ കാശ് ഞാൻ വാങ്ങിച്ചോളാം...'" അതിന് പുള്ളി ശെരിയെന്നു പറഞ്ഞതും ഞാൻ അകത്തേക്ക് നടന്നു, കയ്യിലുള്ള മുട്ടയും കൂടെ ഇന്നലെ എടുത്ത മുട്ടയും ചേർത്ത് ഞാൻ പുള്ളിക്ക് കൊടുത്തു,
പുള്ളി പോയതും ഞനൊന്ന് തൊഴുത്തിലേക്ക് ഇറങ്ങി, പണ്ടൊക്കെ എന്നും മുത്തശ്ശിടെ കൂടെ ഇവരെ നോക്കിയാണ് ഞാൻ വളർന്നത്.. ഇപ്പോ കോളേജിൽ പോകുന്നോണ്ട് ഒന്നും പറ്റണില്ല..
"" അമ്മിണി... നിന്റെ പിള്ളാര് കാരണം പാലൊക്കെ കുറവാട്ടോ... പുള്ളിക്കും ഇതന്നെ,
നിന്നെ ചവിട്ടിക്കാറായെന്ന് പറയണ കേട്ടു... ന്താടി... ""
അമ്മിണിയെ വിട്ട് പുള്ളിക്ക് നേരെ പോയ ഞാൻ ചോദിച്ചതും അവളൊന്ന് അമറി.. ഓഹ് പുള്ളിക്കാരിക്ക് സമ്മതം... ഞനൊന്ന് ചിരിച്ചു,
"" രാവിലെ അതിന്റെ ചവിട്ടൂടെ കൊള്ളാഞ്ഞിട്ടാണോയിനി....?? "' ഞനൊന്ന് നോക്കി, തലയിൽ എണ്ണ തേച്ചു മുടി വട്ടത്തിൽ കെട്ടി തൊഴുത്തിലേക്ക് വരുന്ന ന്റെ പെണ്ണ്..
"" ഏയ്യ് ന്നെയൊന്നും ചെയ്യില്ല... ഒക്കെ നാണകാരികളാ.. ഹ്മ്മ്... ബാ .. വാ... "" ഞാൻ അമ്മിണിയുടെ കുട്ടിയെ കയ്യിലെടുത്തു,
ജനിച്ചിട്ട് അധികമായില്ല.. ഞാനതിനെ കൂട് തുറന്ന് പുറത്തിറക്കി,
ഉടനെ ചാടി കേറി അവളതിനെ ലാളിക്കാൻ തുടങ്ങി, കുറച്ച് കഴിഞ്ഞതും അക്ഷരയും ഇറങ്ങി, കയ്യിൽ തോർത്തും ഇട്ട് മാറാനുള്ള തുണിയും എണ്ണയുമുണ്ട്..
"" നിങ്ങളിതെവിടെ പോവ്വാ...?? ""
💬 Comments
View all comments