0%

Chapter Title : നിശാഗന്ധി 4 [വേടൻ]

Author : Kambikathakal Read All Parts 1.3K

അവരുടെ പോക്ക് നോക്കി ഞാൻ ചോദിച്ചതും,

"" ഞങ്ങള് കുളത്തിലേക്ക്... "" അതിനെ കളിപ്പിച്ചോണ്ട് സ്റ്റെഫി മറുപടി തന്നു,

"" മ്മ്....വഴുക്കല് കാണും നോക്കിക്കോണേ... ""

"" അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം... ഇയ്യാള് വല്യൊരു ആള് വന്നിരിക്കുന്നു... "" അവളെന്നെയൊന്ന് പുച്ഛിച്ചു,

"" നിന്നോടല്ല... ഞാൻ പുള്ളികാരത്തിയോടാ പറഞ്ഞെ... അയ്യേ... ചമ്മി പോയെ... "" ഞനൊന്ന് കൊഞ്ഞനം കുത്തിയതും ഒന്ന് ചുണ്ട് മടക്കി അവൾ നിലത്ത് കിടന്ന മണ്ണ് വാരി ന്റെ മേലേക്ക് എറിഞ്ഞു, പിന്നെ ഞാൻ നേരെ ക്ടാവിനേം കൂട്ടികേറ്റി
അവര് നേരെ കുളത്തിലേക്കും. തറവാടും പരിസരവും ചേർന്ന് വലിയൊരു ഏരിയ തന്നെ ഉണ്ട്, അടുത്തെങ്ങും വീടുമില്ല.. പക്ഷെ കുറച്ച് ദൂരം മാറി വീടുകളുമുണ്ട് ആളുകളൊക്കെ സ്നേഹമുള്ളവരുമാണ്.

ഞാൻ പിന്നെ നേരെ ചെന്ന് മുറ്റവും അടിച്ച് വാരി അകവും തൂത്ത് വാരി, എല്ലാം അടുക്കി പിറക്കി വെച്ചു,

നേരെ അടുക്കളയിലേക്ക് കയറി ദോശക്കുള്ള മാവും സമ്മന്തിക്കുള്ള കൂട്ടവും റെഡിയാക്കി വെച്ചപ്പോളേക്കും നീരാട്ടും കഴിഞ്ഞു രണ്ടും വന്നു

"" ന്നാ നിങ്ങള്‌ കഴിക്ക്, ഞനൊന്ന് കുളിച്ചിട്ട് വരാം..""

അടുക്കളയിലേക്ക് കയറിയവരെ നോക്കി ഞാൻ പറഞ്ഞതും,

"" നീയെന്തിനാടാ ഉണ്ടാക്കിയെ... ഞാൻ കേറുമായിരുന്നില്ലേ... "" ന്ന് പറഞ്ഞതും ഞാൻ അതിനെ സ്നേഹത്തോടെ നിരസിച്ചു.

ഞനൊന്ന് പോയി കുളിച്ചു വരുമ്പോളേക്കും അവർ രണ്ടാളും റെഡിയായിരുന്നു. അവരോട് പൊക്കോളാൻ പറഞ്ഞു, ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, കോഴികളേം കേറ്റി, നേരെ ഡ്രെസ്സ് ചെയ്യാൻ അകത്തേക്ക് കയറുമ്പോ പെണ്ണവിടെ ഇരിപ്പുണ്ട്..
ഇവര് പോയില്ലേ...

"" നിങ്ങള്‌ പോയില്ലേ... "" ഞാൻ അകത്തേക്ക് കയറി

💬 Comments

View all comments