Chapter Title : നിശാഗന്ധി 4 [വേടൻ]
ഉണ്ടാവില്ല ഓർത്തോ.... ഇരിയെല്ലാം...""
കിട്ടിയത് വാങ്ങി ഞങ്ങൾ അവിടെ ഇരുന്നു, കൂടെ പഠിപ്പിക്കാൻ ബുക്ക് എടുത്ത് തിരിഞ്ഞ മിസ്സ് ഇരിക്കാതെ നിക്കുന്ന വിശാലിനെ കണ്ടതും,
"" മ്മ്.... നിനക്കിരിക്കാനിനി MLA യുടെ ശൂപാർഷാ കത്തു വല്ലോം വേണോ..ഏഹ്.... അവിടെയിരിയെടാ... ""
ന്നവർ അലറുമ്പോ ക്ലാസ്സ് മൊത്തത്തിൽ അവനെ നോക്കി, ഉടനെ ഞാൻ അവനെ തൊണ്ടി കാര്യം തിരക്കിയെങ്കിലും അവനൊന്ന് നോക്കിയതേ ഉള്ളു,
"" അതല്ല മിസ്സ്.. മിസ്സുനുമ്പേ പറഞ്ഞതിൽ ഒരു തിരുത്തുണ്ടായിരുന്നു...?? ""
"" ഏഹ്... ന്ത് തിരുത്ത്...?? "" മിസ്സുടനെ ഞങ്ങളെയെല്ലാരേം നോക്കി എന്താണെന്ന് മുഖമനക്കി, അതിന് അറില്ല ന്ന് ചുമൽകൂച്ചി അവനെ നോക്കുമ്പോ അവൻ തുടർന്നു.
"" നുമ്പേ ഞാൻ കാണിച്ചത് മിമിക്രി ആണെന്ന് മിസ്സ് പറഞ്ഞില്ലേ, അത് തെറ്റായിരുന്നു... നുമ്പേ ഞാൻ കാണിച്ചത് വൺ മാൻ ഷോ ആയിരുന്നു.. ഓക്കേ മിസ്സ്.... താങ്ക്യൂ.. ""
അവൻ മിസ്സിനെ നോക്കിയൊന്ന് ചിരിച്ചവിടെ ഇരുന്നു, അവര് തലക്ക് കയ്യും കൊടുത്ത് മുട്ടി വന്ന ചിരി കടിച്ചു പിടിച്ചു ബോർഡിന്റെ നേരെ തിരിഞ്ഞു.
ഞാൻ അവനെയൊന്ന് നോക്കി,
"" അത് വൺ മാൻ ഷോ ആടാ.. ഉറപ്പാ... "" ന്നവൻ കൂട്ടി ചേർത്തതും, ഞാൻ അവന്റെ മുടിയിലൂടെ ഒന്ന് തഴുകി,, നിനക്ക് ന്താടാ മോനെ... വയ്യേ...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഉച്ചക്ക് കടയിലേക്ക് നടക്കുന്ന കൂട്ടത്തിൽ കണ്ണുകൾ ചുറ്റും ഒന്നോടിച്ചു നോക്കി, അവളവിടെ വല്ലോമുണ്ടോന്നൊന്ന്, ഇല്ല.. ഇല്ല... ഏതായാലും ഞാൻ വലിച്ചില്ല.. ഇന്നൊരു മൂഡ് ഇല്ല..
ഞനൊരു നാരങ്ങ വെള്ളം മാത്രം പറഞ്ഞു, ഇന്ന് അവന്മാർ എല്ലാം കാന്റീനിൽ നിന്നാക്കി
💬 Comments
View all comments