Chapter Title : നിശാഗന്ധി 4 [വേടൻ]
ഫുഡ്.. അതോണ്ട് ഞാനും വിശാലും മാത്രേ ഉള്ളു.
"" ചേട്ടാ... ഒരു രണ്ട് നാരങ്ങ കൂടെ എടുത്തോ... ""
കയ്യിലെ സിഗരറ്റ് ആഞ്ഞൊരു പുക കൂടെ എടുത്ത് ദൂരേക്ക് എറിഞ്ഞവൻ ഓഡറിട്ടു,
അതാർക്കടാ... ന്നും ചോദിച്ചു അവനെ നോക്കിയതിന് അവൻ മുന്നിലേക്ക് കണ്ണ് പായ്ച്ചു.
"" ന്റെ ഗോൾഡ്.... "" കൂടെ മുന്നിൽ നിലത്ത് കിടക്കുന്ന പകുതി തീർന്ന ഗോൾഡിലേക്കും കണ്ണോന്ന് പാളി.. ഈശ്വര... ഞനിത് എങ്ങനെ സഹിക്കും....!!
അടുത്തേക്ക് വന്ന് ന്നെ മാറ്റി നിർത്തിയവൾ ചുറ്റുമോന്ന് നോക്കി, മുഖത്തിന് നേരെ മുഖം അടുപ്പിച്ചു നോക്കി ശ്വാസം ആഞ്ഞെടുത്തു,
ന്തോ ബോധ്യമായത് പോലെ പിടിയയച്ചു വിശാലിന് നേരെ തിരിഞ്ഞു,
"" നീയാ.. ഇവനെ കൂടെ നശിപ്പിക്കുന്നേ ല്ലേ.... "" അവളവന്റെ കയ്യിൽ പിച്ചി കണ്ണുരുട്ടിയതും അവൻ നിന്ന് ചാടാൻ തുടങ്ങി, പിന്നെ ന്നെ ദയനീയതയോടെ നോക്കിയെങ്കിലും ഞാനാ നിമിഷം ക്രൂരനാകുകയായിരുന്നു.
"" ഇല്ലേച്ചി... ഇനിയില്ല.. സത്യായിട്ടും ഇല്ല.... "" കടയിലെ ചേട്ടൻ അടക്കം നിന്ന് ചിരിക്കുന്നത് കണ്ട് അവളൊന്ന് അടങ്ങി, പിന്നെ പുള്ളി വെച്ചു നീട്ടിയ നാരങ്ങ വെള്ളം വാങ്ങി, കൂടെ അക്ഷരയും,
"" അക്ഷരചേച്ചി നാളെ ഹോസ്റ്റലിൽ ഇറച്ചിക്കറി വെച്ചാമതി കേട്ടാ... "" അവൻ അക്ഷരക്ക് നേരെ തിരിഞ്ഞു അവന്റെ നാരങ്ങ വെള്ളം ഒരിറുക്ക് കുടിച്ചു,
"" അതെന്താടാ....?? "" ഒന്ന് സിപ് ചെയ്ത നാരങ്ങ വെള്ളം ഇറക്കി അവൾ അവനോട് കാര്യം തിരക്കി,
"" ന്റെ കയ്യിലെ ഒന്നര കിലോ ഇറച്ചി ആ ചേച്ചിടെ നഖത്തിന്റെ എടേലുണ്ട്... അത്കൊണ്ട് കൂർക്ക യിട്ട് വെച്ചോ.. കലക്കും
💬 Comments
View all comments