Chapter Title : നിശാഗന്ധി 4 [വേടൻ]
കൈ കോർത്തു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,
"" ന്നിട്ട് ഞാങ്കണ്ടില്ലലോ....!!"" അവളൊരു കാമുകിയുടെ പരിഭവവോടെ ഞാൻ ചേർത്ത് പിടിച്ച വിരലിന് ബലമേകി.,
"" അതി നായ്ക്ക് സിനിമ കാണണോന്ന് പറഞോണ്ടല്ലേ.... "" ഞാൻ നിക്ക് മുന്നിൽ ഇരിക്കുന്ന വിശാലിനെ ചൂണ്ടി കാണിച്ചതും, കടിച്ചു പിടിച്ച ചിക്കന്റെ കാലവൻ വായിൽ വെച്ചോണ്ട് തന്നെയൊന്ന് ചിരിച്ചു, ഉടനെ തിരിഞ്ഞിരുന്ന സ്റ്റെഫി അവന്റെ തലക്കിട്ട് ഒരു കിഴുക്കും കൊടുത്തു,
അപ്പോളാണ് ഞാൻ അക്ഷരയെ നോക്കുന്നേ അവളും അവന്റെ കൂടെ ഇരുന്ന് തട്ടോട് തട്ട്..
ഇടകവളൊന്ന് ചിരിച്ചു ബാസന്തി ചിരിക്കണ പോലെ..
"" എന്തുവാടി... "" അത് കണ്ട് സ്റ്റെഫി കൈ മടക്കുമ്പോൾ, വിശന്നിട്ടല്ലേ മൊതലാളി ന്നൊരു ചിരി.
"" അതുപിന്നെ ഇവനൊറ്റക്കിരുന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോ... അല്ല
നിങ്ങള് സംസാരിച്ചോ... ഹ്മ്മ്...""
അവര് വീണ്ടും പണി തുടർന്നതും, ഞാൻ അവളെ വിളിച്ചു
"" അതുപോട്ടെ നീ പറ ന്താ അത്യാവശ്യമയിട്ട് കാണണോന്ന് പറഞ്ഞെ...രാഖിടെ കാര്യാ...'"
ഞാൻ രാവിലത്തെ ഓർമ്മയിൽ ചോദിച്ചതും,
"" അഹ് ശെ... അതൊന്നുമല്ല, പൂജ വിളിച്ചിരുന്നെന്നെ രാവിലെ.. ""
ന്റെ വിരലിൽ വിരൽ ചേർത്ത് പിടിച്ചവൾ ഒന്നുടെ അടുത്തേക്ക് വന്നു,
"" ന്തിന്...?? "" ഞാനൊരു ചിരിയോടെ ചോദിച്ചവളെ നോക്കിയൊന്ന് ചിരിച്ചു,
"" അവളടെ ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ല.. അതോണ്ട് വിളിച്ചതാ ന്നും പറഞ്... ""
അടുത്തൂടെ ആരോ കടന്ന് പോയതും അവളുടനെ കൈ വിടുവിച്ചു,
"" ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലേൽ ന്താ ഏട്ടത്തിയെ വിളിച്ചാ കിട്ടണുണ്ടല്ലോ...!!""
അത് പെണ്ണിന് നന്നായി സുഖിച്ചിട്ടുണ്ട്, ആ കവിളൊക്കെ ചുവന്നു തുടുത്തു.
💬 Comments
View all comments