Chapter Title : നിശാവരതന്ത്രം 2 [Zayanora]
കടന്നു പോയി.
അയാൾക്ക് അത്രയും മതിയായിരുന്നു എന്ന് തോന്നുന്നു. മുഖത്തൊരു ചെറിയ കള്ളച്ചിരി തെളിഞ്ഞു.
“ഭാഗ്യവാൻ..”
അതുൽ മനസ്സിൽ പറഞ്ഞു.
ചേച്ചിയാകട്ടെ ഇതൊന്നും ശ്രദ്ധിച്ച മട്ടില്ല. അടുത്ത യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച് മുന്നോട്ടുപോയി.
“പാവം.. ഇതൊക്കെ അറിഞ്ഞോണ്ടാണോ ആവോ..”
അതുൽ വീണ്ടും ചേച്ചിയെ നോക്കി. പിന്നെ ആ ചേട്ടനെയും. അയാൾ ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
“ഇവന്മാർക്കൊക്കെ എന്തൊരു ടൈമിങ്ങാ..”
അതുൽ മനസ്സിൽ ചിരിച്ചു.
ആദ്യത്തെ രണ്ടു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു. അതുൽ ചാരി നിന്നിരുന്ന സീറ്റിൽനിന്ന് ഒരു ചേട്ടൻ എഴുന്നേറ്റു.
“മോനേ, ഇവിടെ ഇരുന്നോ. ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.”
അതുൽ ഇരുന്നു. ബാഗ് മടിയിൽവച്ചു, ജനലിലൂടെ വന്നിരുന്ന തണുത്ത കാറ്റു അവന്റെ മുഖം തഴുകി കൊണ്ടിരിന്നു.. കോളേജ് എത്താൻ ഇനിയും ഒരു മണിക്കൂറോളം ഉണ്ട്. അവൻ കണ്ണുകൾ അടച്ചു ഒന്ന് മയങ്ങി..
ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും.. അതുലിന്റെ തോളിൽ ആരോ തട്ടി.. അവൻ മയക്കത്തിൽ നിന്ന് കണ്ണ് തുറന്നു നോക്കി..
അപർണ.
ഇ.സി.ഇ. ഫൈനൽ ഇയറിലെ അപർണ.
“ഈ ബാഗ് ഒന്ന് പിടിക്കാമോ..”
“ആ ചേച്ചി തന്നോളൂ..” അതുൽ ബാഗ് വാങ്ങി പിടിച്ചു..
“താങ്ക്സ്” അപർണ അതും പറഞ്ഞു ഒരു കൈ അതുലിന്റെ മുൻപിലെ സീറ്റിൽ ഉള്ള പിടിയിലും മറ്റേ കൈ, ബസിന്റെ മുകളിൽ ഉള്ള പിടിയിലും പിടിച്ചു നിന്നു..
അതുൽ അപർണയെ ഒന്ന് നോക്കി. കോളേജിലും ബസിലും ആയി പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്ര അടുത്ത് കാണുന്നത് ആദ്യമായിട്ടാണ്. നല്ല സുന്ദരിയാണ്. അധികം വെളുത്തിട്ടല്ല, ഇരുനിറം. വട്ടമുഖവും വിടർന്ന കണ്ണുകളും,
💬 Comments
View all comments