Chapter Title : നിശാവരതന്ത്രം 2 [Zayanora]
ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന ചെറിയ നുണക്കുഴിയും അവളുടെ ഭംഗി കൂട്ടിയിരുന്നു. നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടുണ്ട്. നീളമുള്ള ഇടതൂർന്ന മുടി പകുതി പുറകിലേക്ക് ഒതുക്കിക്കെട്ടിയിരിക്കുന്നു. ബാക്കി മുടി തോളിലൂടെ മുന്നിലേക്ക് വീണുകിടക്കുന്നു. ഇളംനീല നിറത്തിലുള്ള, മുട്ടിനു താഴെവരെ നീളമുള്ള ചുരിദാറും അതിനു മുകളിൽ കടുംനീല നിറത്തിലുള്ള സ്ലീവ്‌ലെസ് കോട്ടുമാണ് പെൺകുട്ടികളുടെ കോളേജ് യൂണിഫോം. കൂടെ കടുംനീല പാന്റും.
യൂണിഫോമിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് അതുലിന് തോന്നി. അത്യാവശ്യം ഉയരവും അതിനൊത്ത ശരീരവുമുള്ള സുന്ദരിക്കുട്ടി. കോളേജിലെ സീനിയർ പെൺകുട്ടികളിൽ അതുലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഒരാളാണ് അപർണ. പക്ഷേ ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ല. അല്ലെങ്കിലും പെൺകുട്ടികളോട് അങ്ങോട്ട് കയറി സംസാരിക്കുന്ന കാര്യത്തിൽ അതുൽ പണ്ടേ കണക്കാണ്. അതുകൊണ്ട് തന്നെ അപർണ ആദ്യമായി തന്നോട് മിണ്ടിയപ്പോൾ അവന് ചെറിയൊരു സന്തോഷം തോന്നി.
അപർണയെ അതുൽ ഇങ്ങനെ ശ്രദ്ധിക്കാൻ കാരണം അപർണയെപ്പറ്റി കോളേജിൽ പരന്നിട്ടുള്ള എരിവും പുളിയും ചേർത്ത കഥകൾ ആണ്. കാണാൻ സുന്ദരിയൊക്കെയാണെങ്കിലും ഇത്തിരി ഇളക്കമുള്ള കൂട്ടത്തിലാണെന്നാണ് പൊതുവേയുള്ള സംസാരം. അതിന്റെ ഒക്കെ സത്യാവസ്ഥ എന്താണെന്ന് ദൈവത്തിനു മാത്രമേ അറിയൂ. എന്തായാലും അവളെപ്പറ്റി ഒരു ഡസനോളം കഥകളെങ്കിലും അതുലും കേട്ടിട്ടുണ്ട്.
കോളേജിലെ പല സീനിയർ ചേട്ടന്മാരുമായും അവൾക്ക് നല്ല അടുപ്പമുണ്ടത്രേ. ചിലരുമായി രാത്രിയിൽ മണിക്കൂറുകളോളം വീഡിയോ കോൾ ചെയ്യാറുണ്ടെന്നും, കോളേജിലെ വിജനമായ സ്ഥലങ്ങളിൽ ആൺകുട്ടികളോടൊപ്പം കണ്ടിട്ടുണ്ടെന്നുമൊക്കെയാണ് കഥകൾ. ഒരിക്കൽ മെക്കാനിക്കലിലെ ഏതോ ചേട്ടനോടൊപ്പം കോളേജിന്റെ പുറകിലുള്ള പഴയ വർക്ക്‌ഷോപ്പിനടുത്ത് വച്ച് ആരോ കണ്ടെന്നും, മറ്റൊരിക്കൽ സിവിലിലെ ഒരു ചേട്ടനുമായി എന്തോ പ്രശ്നമുണ്ടായെന്നുമൊക്കെ കേട്ടിട്ടുണ്ട്.
ഇങ്ങനെയുള്ള കഥകൾക്ക് കോളേജിൽ ഒരു പഞ്ഞവുമില്ല.
💬 Comments
View all comments