Chapter Title : നിശാവരതന്ത്രം 2 [Zayanora]
പ്രത്യേകിച്ച് കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെപ്പറ്റിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒരാണും പെണ്ണും ഒരുമിച്ച് രണ്ടുതവണ സംസാരിക്കുന്നത് കണ്ടാൽ മതി, മൂന്നാമത്തെ ദിവസം അവർ പ്രേമത്തിലായിരിക്കും. നാലാമത്തെ ദിവസം അവർ ചെയ്യാത്ത കാര്യങ്ങൾ വരെ നാട്ടുകാർ പറഞ്ഞുണ്ടാക്കും.
അതുലിനും ഇതൊക്കെ അറിയാവുന്നതാണ്. എന്നാലും അപർണയെപ്പറ്റി കേട്ട കഥകളെല്ലാം വെറും നുണകളാണെന്ന് വിശ്വസിക്കാനും അവന് കഴിഞ്ഞിരുന്നില്ല.
'ഇത്രേം പേര് ഇത്രേം കഥകൾ പറയണമെങ്കിൽ എന്തെങ്കിലും ഒക്കെ കാണാതിരിക്കുമോ..? തീയില്ലാതെ പുകയുണ്ടാവില്ലല്ലോ..'
അവൻ മനസ്സിലോർത്തു.
പക്ഷേ അപർണയെ നേരിട്ട് നോക്കുമ്പോൾ അങ്ങനെയൊന്നും തോന്നുന്നില്ല. നല്ല ഐശ്വര്യമുള്ള മുഖം. കണ്ടാൽ ഒരു പാവം പെൺകുട്ടിയെപ്പോലെയുണ്ട്. മുഖത്ത് എപ്പോഴും ഒരു ചെറിയ പുഞ്ചിരിയും.
'അല്ലെങ്കിലും മുഖത്ത് നോക്കി ആരുടെയെങ്കിലും സ്വഭാവം മനസ്സിലാക്കാൻ പറ്റുമോ..'
അതുൽ സ്വയം ചോദിച്ചു.
എന്തായാലും ഇതൊക്കെ അവളുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ. ഈ കേൾക്കുന്നതൊക്കെ സത്യമാണെങ്കിൽ അവൾ അവളുടെ ജീവിതം അടിച്ചുപൊളിച്ച് സുഖമായി ജീവിക്കുന്നു. ബാക്കിയുള്ളവന്മാർ അവളുടെ കഥയും പറഞ്ഞ് വീട്ടിൽ പോയി വാണവും വിട്ടിരിക്കും. അത്ര തന്നെ..
അതുൽ മനസ്സിലോർത്തു.
അവൻ ഒന്നുകൂടി അപർണയെ നോക്കി.
'എന്നാലും ഈ ചേച്ചിയെപ്പറ്റി പറയുന്നതിലൊക്കെ എത്രത്തോളം സത്യമുണ്ടാവും..?'
അവന്റെ മനസ്സിൽ വീണ്ടും ആ സംശയം വന്നു.
കേട്ടുകേൾവികളെ വിശ്വസിക്കേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും അതൊക്കെ അറിയാനുള്ള ഒരു കൗതുകം അവന്റെ ഉള്ളിലുണ്ടായിരുന്നു.
“അപ്പൂ!”
അവളുടെ പുറകിൽ നിന്നത് രാഹുലാണെന്ന് അതുലിന് തിരിച്ചറിയാൻ അധികം സമയം വേണ്ടിവന്നില്ല. മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. കോളേജിലെ ചില പരിപാടികളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ നേരിട്ട് പരിചയമൊന്നുമില്ല.
രാഹുലിനെ കണ്ടതും അപർണയുടെ മുഖത്ത് ഒരു ചിരി വിടർന്നു.
“ആ എത്തിയോ..
💬 Comments
View all comments