0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 120.6K

ഞാൻ കരുതി നീ കോളേജ് ബസ്സിൽ പോയി കാണും എന്ന്..”

“ആഹാ ഇപ്പോ അങ്ങനെ ആയോ.. നീയല്ലേ പറഞ്ഞെ ഇന്നിതിൽ വരാൻ..” അവൻ അവളുടെ ചെവിക്കരികിൽ പോയി പതിയെ പറഞ്ഞു..

“ഓ അപ്പൊ ഞാൻ പറഞ്ഞതോണ്ട് മാത്രം ആണോ വന്നേ..?”

അവൻ അവളുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു..

അപർണ ചിരിച്ചു.

‘എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ..’ അതുൽ മനസ്സിൽ കരുതി..

രാഹുൽ അവളുടെ അടുത്തേക്ക് നീങ്ങിനിന്നു. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഓരോ സ്റ്റോപ്പിലും ആളുകൾ കയറുന്നതല്ലാതെ ഇറങ്ങുന്നവർ വളരെ കുറവാണ്. കണ്ടക്ടർ ഇടയ്ക്കിടെ മുന്നോട്ട് നീങ്ങാൻ വിളിച്ചുപറയുന്നുണ്ട്. ഇനി എങ്ങോട്ട് നീങ്ങാനാണെന്ന് അതുലിന് മനസ്സിലായില്ല.

രാഹുലും അപർണയും പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. രണ്ടുപേരും നല്ല പരിചയമുള്ളവരാണെന്ന് സംസാരത്തിൽനിന്നുതന്നെ മനസ്സിലാകും. ഇടയ്ക്കിടെ അപർണ ചിരിക്കുന്നുണ്ട്. രാഹുൽ എന്തോ പറഞ്ഞപ്പോൾ അവൾ അവന്റെ കൈയിൽ ചെറുതായൊന്ന് നുള്ളി.

'നല്ല കമ്പനിയാണല്ലോ രണ്ടും..'

അതുലിന് തോന്നി.

അപർണയെക്കുറിച്ച് കോളേജിൽ കേട്ടിരുന്ന കഥകൾ അവന്റെ മനസ്സിലേക്ക് വീണ്ടും വന്നു. രാഹുലിന്റെ പേരും ആ കഥകളിൽ ഉണ്ടായിരുന്നോ എന്ന് അവൻ ആലോചിച്ചു. ഓർമ്മ കിട്ടിയില്ല.

'ഇവരിനി ലൈൻ ആണോ ആവോ..'

അതുലിന് കൗതുകമായി.

അവരുടെ സംസാരം കേൾക്കാൻ അവൻ ഒന്നുരണ്ടുതവണ ശ്രമിച്ചെങ്കിലും ബസിലെ ബഹളത്തിനിടയിൽ ഒന്നും വ്യക്തമായില്ല. ഇടയ്ക്കിടെ അവർ പരസ്പരം അടുത്തേക്ക് ചാഞ്ഞ് സംസാരിക്കുന്നുണ്ട്.

'ഓ.. എനിക്കെന്താ.. അവർ എന്തേലും കാണിക്കട്ടെ..'

അവൻ മനസ്സിൽ പറഞ്ഞു.

രാവിലത്തെ ഉറക്കക്ഷീണം ഇനിയും മാറിയിട്ടില്ല. ബാഗ് മടിയിൽ ഒന്നുകൂടി ഒതുക്കിവച്ച് അവൻ കണ്ണടച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ബസ് പെട്ടെന്ന് ബ്രേക്കിട്ടു.

അതുലിന്റെ ശരീരം മുന്നോട്ടാഞ്ഞു.

💬 Comments

View all comments