0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 135.9K

മിഥുൻ പെട്ടിയിൽനിന്ന് ഒരു കെട്ട് ഫയലുകളെടുത്ത് മേശപ്പുറത്തുവച്ചു.

അതുലും രജിസ്റ്ററുകൾ ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങി.

ചിലതിന്റെ പുറംചട്ട ഇളകിയിരുന്നു. സ്പൈറൽ ബൈൻഡ് ചെയ്ത റിപ്പോർട്ടുകളിൽ പലതിന്റെയും ആദ്യത്തെ പ്ലാസ്റ്റിക് ഷീറ്റ് മങ്ങിയിട്ടുണ്ട്.

പെട്ടിയുടെ മുകളിലുണ്ടായിരുന്ന രജിസ്റ്ററുകളും റിപ്പോർട്ടുകളും ഏതാണ്ട് മുഴുവൻ പുറത്തെടുത്തുകഴിഞ്ഞിരുന്നു. അടിയിൽ കുറച്ച് പഴയ പേപ്പറുകളും ഫയൽ കവറുകളും മാത്രം ബാക്കിയുണ്ട്.

അതുൽ അവ ഓരോന്നായി മാറ്റാൻ തുടങ്ങി.

അപ്പോഴാണ് ഒരു കട്ടിയുള്ള ഫയലിന്റെ അടിയിൽ കറുത്ത നിറത്തിലുള്ള എന്തോ കണ്ടത്.

അവൻ മുകളിലുണ്ടായിരുന്ന ഫയൽ മാറ്റി.

ഒരു പുസ്തകം.

അതുൽ അത് പുറത്തെടുത്തു.

സാധാരണ നോട്ട്‌ബുക്കിനെക്കാൾ അല്പം വലുപ്പവും കട്ടിയുമുണ്ട്. നല്ല കറുത്ത ഹാർഡ് കവറാണ്. പുറംചട്ടയിൽ പേരോ ചിത്രമോ ഒന്നുമില്ല.

“ഇത് കൊള്ളാല്ലോ,” അതുൽ പറഞ്ഞു.

“എന്താടാ?” മിഥുൻ ചോദിച്ചു..

“ഒരു ബുക്ക്”..

മിഥുൻ അതുലിന്റെ കയ്യിലെ ബുക്കിലേക്ക് എത്തിച്ചു നോക്കി..

അതുൽ പുസ്തകത്തിന്റെ പുറത്തുപറ്റിയിരുന്ന പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.

മറ്റു പുസ്തകങ്ങളെയും ഫയലുകളെയും അപേക്ഷിച്ച് ഇതിന് വലിയ പഴക്കമൊന്നും തോന്നുന്നില്ല. പുറംചട്ടയും കാര്യമായ കേടുപാടുകളില്ലാതെ ഇരിപ്പുണ്ട്.

“എന്തിന്റെ ബുക്കാ?” മിഥുൻ ചോദിച്ചു.

“അറിയില്ല”

അതുൽ ബുക്ക് തുറന്നു.

ആദ്യ പേജിൽ ഒരു വാക്ക് മാത്രം എഴുതിയിരുന്നു.

അധികാരി : __________________

“ഇതെന്താ അധികാരി എന്നൊക്കെ എഴുതിവച്ചേക്കുന്നേ?” മിഥുൻ ചോദിച്ചു.

“ആർക്കറിയാം. വല്ല ജാമ്പവാന്റെ കാലത്തെ ബുക്ക് ആയിരിക്കും...”

അതുൽ പേജുകൾ മറിച്ചു നോക്കി...

അതിൽ ഒന്നും എഴുതിയിട്ടില്ല.

“എടാ, ഇത് ബ്ലാങ്ക് ബുക്കാണല്ലോ,” അതുൽ പറഞ്ഞു.

“മൊത്തം?”

“ആ..”

“അല്ലാ.. എന്തായി പണി? രണ്ടാളും കൂടെ കഥ പറഞ്ഞിരിക്കുവാണോ..ഇത് തീർത്തിട്ട് വേണം

💬 Comments

View all comments