Chapter Title : നിശാവരതന്ത്രം 2 [Zayanora]
പോകാൻ..” അമല മിസ് ചിരിച്ചു കൊണ്ട് വീണ്ടും അവരുടെ അടുത്തേക്കെത്തി..
“മിസ്, ഇത് ഈ പെട്ടിയിൽനിന്ന് കിട്ടിയതാ. മുഴുവൻ ബ്ലാങ്കാ.. ”
അമല മിസ് പുസ്തകം തുറന്ന് നോക്കി.
“മിസ്, അത് ഞാൻ എടുത്തോട്ടെ? റഫ് ആയിട്ട് ഉപയോഗിക്കാം.” അതുൽ ചോദിച്ചു..
“ആ, എടുത്തോ..”
“താങ്ക്സ് മിസ്.”
അതുൽ ബുക്ക് സൈഡിലോട്ട് മാറ്റി വച്ചു.. അമല മിസ് ഫസ്റ്റ് ഇയർ പിള്ളേരുടെ അടുത്തേക്ക് പോയി..
മിഥുൻ അപ്പോഴേക്കും അടുത്ത പെട്ടി പുറത്തേക്ക് വലിച്ചിട്ടിരുന്നു.
“ടാ, ഇതിലും കുറേ സാധനങ്ങളുണ്ട്.”
“ആ, വരുവാ.”
അതുൽ അവിടേക്കു ചെന്നു..
“ടാ, സമയം എത്രയായി?” മിഥുൻ ചോദിച്ചു.
അതുൽ വാച്ചിൽ നോക്കി.
“മൂന്ന് കഴിഞ്ഞു.”
“ഇനിയും ഒരു മണിക്കൂറുണ്ട്.”
“ആ.”
“ഈ പെട്ടിയിലെ സാധനങ്ങൾ തരം തിരിച്ചു വച്ച് റാക്ക് തുടച്ചു കഴിഞ്ഞാൽ നമ്മുടെ പണി കഴിഞ്ഞില്ലേ?”
“ആ അമല മിസ് പുതിയ പണി തരാതിരുന്നാൽ മതി...”
“നീ അങ്ങനെയൊന്നും പറയല്ലേ.”
അതുൽ ചിരിച്ചു.
അപ്പുറത്ത് ശരണ്യയും മേഘ്നയും അവരുടെ റാക്കിലെ പുസ്തകങ്ങൾ അടുക്കിത്തീർത്തിരുന്നു. മറീനയും ജസ്നയും പഴയ ഫയലുകൾ വർഷം അനുസരിച്ച് വേർതിരിച്ചുവയ്ക്കുന്നുണ്ട്.
ഇടയ്ക്ക് അമല മിസ് ഓരോ ഗ്രൂപ്പിന്റെയും അടുത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്..
അതുലും മിഥുനും രണ്ടാമത്തെ പെട്ടിയിലെ സാധനങ്ങളും വേർതിരിച്ചു തീർത്തു.
റാക്കിന്റെ താഴത്തെ തട്ട് നനച്ച തുണികൊണ്ട് തുടച്ച് വൃത്തിയാക്കി.
“ഹാവൂ... തീർന്നു,” മിഥുൻ പറഞ്ഞു.
“ആ. ഇനി ഈ ബുക്കുകളൊക്കെ അടുക്കിവച്ചാൽ മതി.”
രണ്ടുപേരും മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ റാക്കിലേക്ക് തിരികെ വയ്ക്കാൻ തുടങ്ങി.
അപ്പോഴേക്കും ലൈബ്രറിയിലെ മറ്റു ഭാഗങ്ങളിലും ജോലി ഏതാണ്ട് അവസാനിക്കാറായിരുന്നു.
💬 Comments
View all comments