0%

Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]

Author : niyasabuyr Read All Parts 156.9K

കുറച്ചുനേരം തിരഞ്ഞപ്പോൾ niyasabuyr എന്നൊരു പ്രൊഫൈൽ കണ്ടു. ഫോട്ടോ കണ്ടപ്പോഴേ ആളെ മനസ്സിലായി.

“ഇവനാണല്ലോ…”

ഞാൻ പ്രൊഫൈൽ തുറന്നു. കൂട്ടുകാരോടൊപ്പമുള്ളതും കോളേജിലേതും പിന്നെ ജിമ്മിൽ നിന്നുള്ളതുമായ കുറെ ഫോട്ടോകൾ. വീട്ടിൽ വരുമ്പോൾ മുഖത്തുപോലും അധികം നോക്കി സംസാരിക്കാത്ത ചെറുക്കൻ ഫോട്ടോകളിൽ എന്തൊരു ആത്മവിശ്വാസത്തിലാണ് നിൽക്കുന്നത്!

“ആള് ജിമ്മിലൊക്കെ പോവുന്നുണ്ടല്ലേ…”

ഒരു ഫോട്ടോയിൽ കണ്ണുടക്കി. കൈകളിലെയും തോളിലെയും ഉറച്ച പേശികൾ അപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. എന്നെ അനായാസം പൊക്കിയെടുത്തത് വെറുതെയല്ല. ഞാൻ അടുത്ത ഫോട്ടോയിലേക്കു നീക്കി. പിന്നെ എന്തോ തോന്നി നേരത്തേ കണ്ടതിലേക്കുതന്നെ തിരിച്ചുവന്നു.

“ഞാനെന്തിനാ ഇതൊക്കെ ഇങ്ങനെ നോക്കിയിരിക്കുന്നത്?”

ഫോൺ താഴെ വെച്ചെങ്കിലും മനസ്സിൽ ആ ഫോട്ടോ തന്നെയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ഫോണെടുത്തു. അറിയാതെ ലൈക്ക് അടിച്ചുപോകരുതെന്ന് കരുതി ഇത്തവണ വിരൽ സൂക്ഷിച്ചാണ് നീക്കിയത്. അവനെക്കുറിച്ച് ഇതുവരെ തോന്നാത്തൊരു കൗതുകം എന്റെയുള്ളിൽ പതുക്കെ ഇടംപിടിച്ചിരുന്നു.  പതുക്കെ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ മോളെ സ്കൂളിലയച്ചു ഞാനും ഒരുങ്ങാൻ തുടങ്ങി. ടൗണിൽ പോയി കുറച്ചു ഡ്രസ്സ്

മെറ്റീരിയൽ എടുക്കണം. ഇക്ക പറഞ്ഞ പോലെ ഫാഷൻ ഡിസൈനിങ്ങിൽ ശ്രദ്ധ കൊടുക്കണം.

ബസ്സു കയറി വേണം ടൗണിൽ എത്താൻ. വീട്ടിൽ ഒരു സ്കൂട്ടി ഉണ്ട്. പക്ഷേ ശരിക്കും ഓടിക്കാൻ അറിയില്ല. ബസ്സിൽ നല്ല തിരക്കാണെങ്കിലും ബസ്സു തന്നെ ശരണം.

പിങ്ക് നിറമുള്ള ചുരിദാറും ലെഗ്ഗിൻസുമാണ് ഞാൻ ധരിച്ചത്. തലയിൽ ഷാളും ഇട്ടു.

ബസ്‌സ്റ്റോപ്പിലേക്കു പോയപ്പോൾ തെങ്ങുകയറ്റക്കാരൻ കറുപ്പൻ ചേട്ടൻ തൂണും ചാരി നിക്കുന്നു.

നാലു മാസമായി പറമ്പിൽ തേങ്ങ വലിച്ചിട്ട്. പല തവണ പറഞ്ഞെങ്കിലും അങ്ങേരു ബിസിയാണത്രെ. തെങ്ങുകയറ്റക്കാർക്ക് അത്രയും ക്ഷാമമാണ്

💬 Comments

View all comments