0%

Chapter Title : നിയാസും ഹോട്ട് സൽമയും 2 [Niyasabuyr]

Author : niyasabuyr Read All Parts 156.9K

നാട്ടിൽ.

എഴുപതു വയസ്സ് കഴിഞ്ഞെങ്കിലും അയാളാണ് ഇപ്പോഴും നാട്ടുകാർക്ക് ആശ്രയം.

അയാളുടെ പേര് പോലെ തന്നെ ശരീരവും. അയാളെ തൊട്ടാൽ കണ്മഷിയെഴുതാം. അത്രയ്ക്ക് കറുപ്പ് നിറമാണ്. വയസ്സനാണെങ്കിലും നല്ല ഉറച്ച ശരീരമാണ്. നല്ല ഉയരവും.

ഞങ്ങളുടെ ബാപ്പയുടെ കാലംമുതൽ വീട്ടിലെ തെങ്ങുകയറ്റത്തിന് വരുന്നത് കറുപ്പൻ ചേട്ടനാണ്.

ഈ പ്രായത്തിലും നൂറു തെങ്ങു കയറാൻ പറ്റുമെങ്കിൽ അയാളുടെ ആരോഗ്യത്തിന്റെ രഹസ്യം വാറ്റുചാരായം തന്നെ ആയിരിക്കും.

അടുത്തെത്തിയപ്പോൾ ഞാൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു നാളികേരം ഇടേണ്ട കാര്യം.

"രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം മോളെ."

എന്ന് പറഞ്ഞു അദ്ദേഹം.

"രണ്ടാഴ്ചയോ? കറുപ്പൻ ചേട്ടാ, തേങ്ങയൊക്കെ ഉണങ്ങി വീഴാൻ തുടങ്ങിയല്ലോ."

"എന്തു ചെയ്യാനാ മോളെ. പണിയൊക്കെ തീർന്നിട്ട് വരണ്ടേ."

ഞാൻ ഒന്നും പറഞ്ഞില്ല.

അപ്പോഴേക്കും ബസ്സ് വന്നു.

ഹാവൂ, വലിയ തിക്കും തിരക്കും ഒന്നുമില്ല എന്ന സമാധാനത്തിൽ ബസ്സിൽ കേറി.

എന്നാലും സീറ്റ് എല്ലാം ഫുള്ളാണ്. ഒരു മണിക്കൂറോളം നിക്കേണ്ടി വരും.

കമ്പിയിൽ എത്തിപ്പിടിച്ചു ഞാൻ നിന്നു.

കണ്ടക്ടർ വന്നപ്പോൾ പൈസ കൊടുക്കാൻ എടുത്തപ്പോൾ കറുപ്പൻ ചേട്ടൻ പറഞ്ഞു.

"നിന്റെ ടിക്കറ്റും കൂടി ഞാൻ എടുത്തിട്ടുണ്ട് മോളെ."

അയാൾ എന്റെ പിറകിലായി തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ ജനിക്കുന്നതിനു മുൻപേ ഞങ്ങളുടെ ബാപ്പയുടെ പറമ്പിൽ തേങ്ങയിടാൻ വന്നിരുന്നത് അദ്ദേഹമായിരുന്നു. ആ പരിചയം കൊണ്ടായിരിക്കാം അദ്ദേഹം ടിക്കറ്റെടുത്തത്.

രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആളുകളെക്കൊണ്ട് ബസ്സ് നിറഞ്ഞു. തിക്കും തിരക്കും കൂടി വന്നു.

എന്റെ ദേഹത്ത് ആരോ മനഃപൂർവം മുട്ടുന്നതുപോലെ തോന്നി.

ഇനി തിരക്കുകൊണ്ട് ആരോ അറിയാതെ തട്ടിപ്പോയതാണെന്നു കരുതി ഞാൻ.

ബസ്സിൽ അത്രയ്ക്കു തിരക്കാണ്. എല്ലാവരും മുട്ടിയുരുമ്മിയാണ്

💬 Comments

View all comments