0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50807

ഹോസ്പിറ്റലിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞിരുന്നു.കൈ ഏകദേശം ശരിയായി വന്നിരുന്നുവെങ്കിലും കാലിന് കുറച്ചു കൂടെ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞു.റിയേച്ചിയുടെ കണ്ണുകൾ വട്ടമിട്ടു എന്നിലേക്ക് വന്നുവെങ്കിലും അവയെ ഞാൻ പരമാവധി അവഗണിച്ചു. ദേവു അവളുടെ വർക്കിന്റെ കാര്യത്തിൽ രാവിലെ മുതലേ ബിസി ആയിരുന്നു.നിർത്താതെയുള്ള വിളികളിൽ അവൾ മുഴുകിയപ്പോൾ ഞാൻ ബില്ല് പേ ചെയ്യാൻ താഴെക്കിറങ്ങി. അച്ചു കൂടെ വർക്കുചെയ്യുന്ന സഹപ്രവർത്തകരുമായി കത്തി വെക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴും ദേവു പുറത്തേക്കിറങ്ങി ഫോണിലാണ് എന്താടീ എത്ര പറയാനെന്ന് ചോദിച്ചപ്പോ. ഒരഞ്ചു മിനിട്ടെന്ന് കൈകൊണ്ടു കാട്ടി. അച്ചുവിന്റെ അടുത്തേക്കെത്തിയപ്പോ ഒരു സുമുഖനായ ചെറുപ്പക്കാരനുമുണ്ടായിരുന്നു. ഇടതുകയ്യിലെ സ്തെതസ്കോപ്പ് കണ്ടപ്പോ ഡോക്ടറാണെന്ന് മനസ്സിലായി പക്ഷെ അവന്റെ സംസാരം എനിക്കതികം ഇഷ്ടപ്പെട്ടില്ല. ചാരി ബെഡിലിരിക്കുന്ന അച്ചുവിന്റെ തൊട്ടടുത്തതായി സ്ട്ടൂളിലാണ് അവന് ഇരിക്കുന്നത്. അച്ചുവിന്റെ കെട്ടുള്ള വലതു കൈ അവന് ഇടക്ക് തഴുകുന്നുമുണ്ട്.

അവർ രണ്ടു പേരും നല്ല സന്തോഷത്തിലാണ് സംസാരിക്കുന്നതൊക്കെ പക്ഷെ ഞാൻ റൂമിലേക്ക് കയറിയിട്ടും അവർ അത് കണ്ടിട്ടും എന്നെ ഒരു മൈൻഡ് പോലും വച്ചില്ല. അതെനിക്ക് കുറച്ചു ദേഷ്യമുണ്ടാക്കിയെങ്കിലും ഞാൻ വിട്ടുകളഞ്ഞു. അടുത്ത നീക്കമാണ് എന്നെ ഞെട്ടിച്ചത് കെട്ടുള്ള കാലു അച്ചു അവന് മുന്നിൽ തുറന്നു കാട്ടി അവന്റെ നോട്ടവും ഭാവവും കണ്ട് എനിക്ക് കലി കയറി. അച്ചുവിന്റെ അവനോടുള്ള പെരുമാറ്റം കണ്ട് എന്റെ ദേഷ്യം ഇരട്ടിച്ചു. കൃത്യസമയം ദേവു കേറിവന്നതുകൊണ്ട് എന്റെ ദേഷ്യം ഞാൻ കടിച്ചു പിടിച്ചു നിർത്തി. അച്ചുവിനോടെനിക്ക് അന്ന് വല്ലാത്ത ദേഷ്യം തോന്നി.ആ ഡോക്ടറെയാണേൽ കൊല്ലാനുള്ള ദേഷ്യവും. തിരിച്ചു വരുമ്പോൾ കാറിൽ ഞാൻ നിശബ്ദമായിരുന്നു.

"എന്താ കിച്ചു നീ മിണ്ടാതിരിക്കുന്നത് "

💬 Comments

View all comments