Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
എന്റെ നിശബ്ദത കണ്ട് കാറോടിക്കുന്ന ദേവു ചോദിച്ചു.അത് കേട്ട് മുന്നിലിരുന്ന അച്ചു എന്നെ ഒന്ന് തിരിഞ്ഞു നോക്കി അവളുടെ നോട്ടം കണ്ടതും ഞാൻ തല വെട്ടിച്ചു.
"ഒന്നുമില്ലടീ ഒരു തലവേദന " ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"അതെന്താ പെട്ടന്നൊരു തലവേദന" തിരിഞ്ഞു നോക്കിയ അച്ചു എന്നെ സംശയത്തോടെ നോക്കിയെങ്കിലും അവളുടെ ചോദ്യം ഞാൻ പാടേ അവഗണിച്ചു. സീറ്റിലേക്ക് ചാരിയിരുന്നു കണ്ണടച്ചു.
ഫ്ലാറ്റിലേക്ക് അച്ചുവിനെ എടുത്ത് പോകുമ്പോൾ അവളുടെ അവളുടെ നോട്ടങ്ങൾ എന്നെ കളിപ്പിച്ചുവെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. നേരെ ചെന്നുഞാൻ ബെഡിലേക്ക് മറിഞ്ഞു. അച്ചുവിന്റെ പ്രവർത്തി എന്നെ ഏറെ വല്ലാതാക്കി. എന്താണെന്ന് അറിയില്ലെങ്കിലും അവനോട് ചിരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഇപ്പോഴും കരളിൽ മുള്ളു തറിക്കുന്ന വേദന. രാത്രി ദേവുവന്നു കഴിക്കാൻ പറഞ്ഞുവെങ്കിലും ഞാൻ പോവാൻ കൂട്ടാക്കിയില്ല. തലവേദനയാണെന്ന് പറഞ്ഞു കിടന്നു.
രാവിലെ കണ്ണു തുറക്കുമ്പോൾ ബെഡിൽ ദേവുവുമുണ്ടായിരുന്നു. അവൾ കള്ള കണ്ണുമായി എന്നെ നോക്കി നിൽക്കുകയാണ് ഞാൻ കണ്ണു തുറന്നതും അവൾ നാക്കുകടിച്ചു.
"ഗുഡ് മോണിംഗ് ദേവു "
"ഗുഡ് മോർണിംഗ് , നിനക്കിന്നലെ എന്താ പറ്റിയത്........" എന്റെ തലയിലൂടെ വിരലോടിച്ചുകൊണ്ട് അവൾ ചോദിച്ചപ്പോ അവളുടെ മൂക്കിലൂടെ ഇഴഞ്ഞ മുടി ഞാൻ വിരലുകൊണ്ട് ചുഴറ്റി.
"ഒന്നുമില്ലെടീ വല്ലാത്ത തലവേദന, ഇപ്പൊ ഒക്കെ ശെരിയായി...." ഞാനൊന്ന് ചിരിച്ചു.
"നിന്നെ ഞാൻ കുറേ ആയി ശ്രെദ്ധിക്കുന്നു എന്തോ നിന്റെ മനസ്സിലുണ്ടല്ലോ....." അവളുടെ കഴുകൻ കണ്ണ് എന്റെ മുഖത്തെ ചുഴിഞ്ഞു.
"എന്റെ ദേവൂസേ ഒന്നുമില്ല ഈ പൊട്ടതലയിൽ ഒക്കെ വെറുതെ തോന്നുന്നതാ..." ഞാൻ അവളുടെ തലക്ക് ഒരു തട്ടു
💬 Comments
View all comments