Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
കൊടുത്തു.
"ടാ ചെക്കാ ന്റെ തല " അവൾ ചിണുങ്ങി.
"പിന്നെ കിച്ചൂ ഇന്നലെ കണ്ട ഡോക്ടർ ഇല്ലേ " അവൾ ഇന്നലെഅച്ചുവിന്റെ കൂടെ കണ്ട അവന്റെ കാര്യം പറഞ്ഞതും എന്റെ മുഖം മങ്ങി.
" അവനും റിയയും ഇന്ന് ഇങ്ങട്ട് വരുന്നുണ്ടെന്നു. നീ ഇന്ന് നമുക്കെല്ലാവർക്കുമുള്ള ഫുഡ് വാങ്ങി വരണം എനിക്ക് ണ്ടാക്കാനൊന്നും വയ്യ " ദേവു പറഞ്ഞു നിർത്തിയതും എന്റെ മനസ്സില് വീണ്ടും അസ്വസ്ഥത നിറഞ്ഞു. അവനെന്തിനാ ഇങ്ങട്ട് വരുന്നേ. അതും റിയയെയും കൂട്ടി.
"എടാ നീയെന്ത്ലോചിക്കയാ "
"അവരെന്തിനാ ദേവു ഇങ്ങട്ട് വരുന്നേ " ഞാൻ നിസ്സഹായതയോടെ ചോദിച്ചു.
"അവളുടെ ഫ്രണ്ട്‌സ് അല്ലെ.അവളിങ്ങനെ കിടക്കുമ്പോൾ ഒന്ന് വന്നു കാണാം എന്ന് വച്ചു കാണും ".
"ഇന്നലെ ഹോസ്പിറ്റലിൽ വച്ചു കണ്ടതല്ലേ പിന്നെയും കാണാന്നോ "
"അതൊന്നും എനിക്കറിയില്ല. പിന്നെ നീ ഇപ്പൊ തന്നെ പോയി കുറച്ചു സാധനങ്ങൾ വാങ്ങണം. അവർ വരുമ്പോൾ എന്തേലും കൊടുക്കണ്ടേ. ഇവിടുള്ള എല്ലാം തീരാറായി. നീ ഒന്ന് ഉഷാറായിക്കെ "ദേവു എന്നെ ഒന്ന് കുലുക്കി. ശെരി ഞാൻ പോവാം.
ഞാനൊന്ന് ഫ്രഷായ് ദേവുവിന്റെ കയ്യിൽ നിന്ന് സാധനകളുടെ ലിസ്റ്റുമായി പുറത്തേക്കിറങ്ങി. അച്ചുവിന്റെ റൂമിന് മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കാതിരിക്കാൻ ആയില്ല ഒന്ന് പാളിനോക്കി ഞാൻ ഇറങ്ങി. അവൾ ഫോണിൽ തലയാഴ്ത്തി ഇരിക്കുകയായിരുന്നു.
ഷോപ്പിലൂടെ ഓടി നടന്നു സാധനകൾ വാങ്ങി. അധികം ഷോപ്പ് ഒന്നും തുറന്നിട്ടില്ല. തിരിച്ചു വരുമ്പോൾ കുറച്ചു സമയം എടുത്തു. ഫ്ലാറ്റിലേക്ക് ഉള്ളക്കവറും താങ്ങി ഡോർ എത്തിയതും അകത്തു നല്ല ബഹളം. അപ്പോൾ പറഞ്ഞ ആളുകൾ എത്തിയിട്ടുണ്ട്.
💬 Comments
View all comments