0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]

Author : രാമൻ Read All Parts 50822

ദേവു വന്നു ഡോർ തുറന്നു.ഞാൻ ആദ്യം തിരഞ്ഞത് ഇന്നലെ കണ്ട ഡോക്ടറെയാണ്. പുള്ളിയെ കണ്ടില്ല അപ്പോഴാണ് തലക്ക് ഒരു തട്ട്.

"എന്താടാ ചെക്കാ നീ മിഴിച്ചു നിക്കണത് " നോക്കുമ്പോൾ റിയേച്ചി കയ്യിൽ ഒരു ഗ്ലാസിൽ ഓറഞ്ച് ജ്യൂസുമായി എന്നെ തുറിച്ചു നോക്കുന്നു . ഞാൻ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ റൂമിൽ നിന്ന് കൂട്ടച്ചിരി മുഴങ്ങി. അവിടേക്ക് തല നീട്ടാൻ പോയതും റിയേച്ചി കയ്യിൽ കയറി പിടിച്ചു.

"നിനക്കെന്താ കിച്ചു ഒരു മൈൻഡ് ഇല്ലാത്തെ. നിനക്ക് ജ്യൂസ്‌ വേണോ "അവൾ ജ്യൂസ്‌ ഒരു കവിൾ കുടിച്ചു എന്റെ നേർക്ക് നീട്ടി.എനിക്ക് അപ്പോൾ അവളുടെ കൊഞ്ചിക്കുഴയലിന് നിൽക്കാനുള്ള അവസ്ഥയായിരുന്നില്ല. ഞാൻ മടിച്ചു നിന്നപ്പോ റൂമിൽ നിന്ന് ആരോ റിയേച്ചിയെ വിളിച്ചു.

"എടാ വാ നിനക്ക് എല്ലാവരെയും പരിചയപ്പെടുത്തി തരാം " എന്റെ കയ്യിൽ കേറി റിയേച്ചി പിടിച്ചപ്പോൾ അനുസരിക്കുകയല്ലാതെ വേറെ നിവർത്തിയില്ലാതെ ഞാൻ അവളുടെ കൂടെ ചെന്നു. റൂമിലേക്ക് തിരിഞ്ഞപ്പോൾ തന്നെ കണ്ടു ബെഡിൽ ചാരിയിരിരുന്ന് അച്ചുവിനോടൊപ്പം സംസാരിക്കുന്ന ഇന്നലെ കണ്ട ഡോക്ടർ എന്റെ പെരുവിരലിൽ തരിച്ചു കയറി. ഞങ്ങൾ റൂമിലേക്ക് എത്തിയതും. എല്ലാവരും ഞങ്ങളുടെ നേരെ നോക്കി. എല്ലാവരും എനിക്കൊരു ചിരി സമ്മാനിച്ചപ്പോ ഞാൻ ഒരു അളിഞ്ഞ ചിരി തിരിച്ചും കൊടുത്തു. അച്ചുവിനെ നോക്കിയപ്പോൾ അവളുടെ ഉണ്ടാക്കണ്ണ് മിഴിയുന്നത് കണ്ടു. നോക്കുമ്പോൾ എന്റെ കൈ റിയേച്ചി പിടിച്ചിരിക്കുകയാണ്. ഞാൻ വേഗം അവളുടെ കൈ വിടുവിച്ചു.

"കിച്ചു ഇത് മായ, സുജിത്, ശ്രീഷ്മ പിന്നെ ഇത് ഡോക്ടർ ഋഷി "അവസാനം അച്ചുവിന്റെ എടുത്തിരിക്കുന്ന ആ ഡോക്ടരുടെ നേരെ ചൂണ്ടി

💬 Comments

View all comments