Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 4 [രാമന്‍]
സാധനം വാങ്ങിക്കൊണ്ടു പറഞ്ഞു.
"നീ വരുന്നില്ലേ "
"ഞാനെങ്ങും ഇല്ല."അവന് വണ്ടി തിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ വിളിക്കാം "
"ശെരി "
ഫുഡ് എല്ലാവർക്കും ഞാനും ദേവൂവും കൂടെ വിളമ്പി. എല്ലാവരും അച്ചുവിന്റെ ചുറ്റിനുമായി റൂമിൽ തന്നെ ഇരുന്നു.
"കിച്ചൂ നീ അച്ചുവിന് ഒരു പാത്രത്തിൽ എടുത്ത് വാ ഞാൻ കഴിപ്പിക്കാം " എല്ലാവർക്കും വെള്ളം കൊടുത്തുകൊണ്ടിരുന്ന ദേവു പറഞ്ഞപ്പോൾ ഞാൻ കിച്ചനിലേക്ക് പോയി. ഒരു പത്രത്തിൽ ഫുഡ് എടുത്ത് തിരിച്ചു റൂമിലെത്തിയപ്പോൾ എന്റെ ജീവൻ പോകുന്ന പോലെ തോന്നി ഋഷിഡോക്ടർ അച്ചുവിന്റെ അടുത്തിരുന്നു അവളെ കഴിപ്പിക്കുന്നു. അവൾ നല്ല സന്തോഷത്തോടെ അത് കഴിക്കുന്നുമുണ്ട്.എന്റെ ഹൃദയത്തിൽ കത്തികെട്ടുംനതുപോലെ തോന്നി. ചുണ്ടുകൾ വിറകൊണ്ട്. കണ്ണുകൾ കലങ്ങി. എന്നെ കണ്ടു ദേവു ചോദിച്ചു.
"എടാ നീ എടുത്ത് വന്നോ സാരല്ല അത് നീ കഴിച്ചോ അവൾ കഴിക്കുന്നുണ്ട് "
"ഞാൻ പിന്നെ കഴിക്കാം " നിറഞ്ഞ കണ്ണുകൾ കാണിക്കാതെ ഞാൻ തിരിഞ്ഞു എങ്ങനെയോ പറഞ്ഞൊപ്പിച്ചു.കാലുകൾ പതറുന്ന പോലെ തോന്നി തിരിഞ്ഞു നടക്കുമ്പോൾ. അപ്പോഴാണ് ഒന്നുകൂടെ ഞാൻ കേട്ടത്.
"ദേവു നമുക്ക് അച്ചുവിനെ ഋഷി ഡോക്ടറെ കൊണ്ട് കെട്ടിച്ചാലോ " റിയയുടെ വാക്കുകളായിരുന്നു അത്. എനിക്കങ്ങു ചത്താൽ മതിയെന്നായി. കണ്ണുകൾ നിറഞ്ഞൊഴുകി ശ്വാസം നിലക്കുന്നപോലെ. പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. വാതിൽ കൊട്ടിയടച്ചു ഞാൻ താഴെക്കിറങ്ങി. റോഷനെ വിളിക്കാൻ തോന്നിയില്ല നേരെ ബീച്ച്ലേക്ക് വിട്ടു. ആളൊഴിഞ്ഞ കോണിൽ ഞാൻ ചെന്നിരുന്നു.ഫോണിലേക്ക് ദേവുവിന്റെ നിരന്തരം കോളുകൾ വന്നെങ്കിലും ഞാൻ എടുക്കാൻ നിന്നില്ല. ഹൃദയം നുറുങ്ങുന്ന വേദന.
ആ സമയം ഞാൻ മനസ്സിലാക്കി
💬 Comments
View all comments