Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
ആരും ഇങ്ങനെ പ്രൊപ്പോസ് ചെയ്തു കാണില്ല... ഹാ ഹ ഹ..."
"അതേ.... ഇത് വാങ്ങിയാലെ തീരുള്ളൂ അല്ലേൽ നിനക്ക് ഇഷ്ടം അല്ലെന്ന " ഞാൻ ചിക്കൻ കാൽ ഒന്നുടെ നീട്ടിയപ്പോൾ അവൾ കൈ കൂപ്പി മുകളിലോട്ട് നോക്കി.
"എന്റെ കൃഷ്ണ ഇങ്ങനത്തെ മുതലിനെ തന്നെ അനിയനായും കാമുകനായും കിട്ടിയല്ലോ " ചിരിനിർത്താതെ അത് പറഞ്ഞു എന്റെ നേർക്ക് നോക്കിയപ്പോൾ ഞാൻ കണ്ണുരുട്ടി.
" ദേ ഇത് വാങ്ങിയില്ലെങ്കിൽ ഞാൻ ഇത് റിയക്ക് കൊണ്ട് കൊടുക്കും പറഞ്ഞേക്കാം " കളിമട്ടിൽ പറഞ്ഞതും അച്ചു ഒറ്റ ആക്കത്തിന് എന്റെ കയ്യിലുള്ള ചിക്കൻ കാലിലെ ഇറച്ചി കടിച്ചു വലിച്ചു.ഞാൻ അതുകണ്ടു നീണ്ട ഒരു പുഞ്ചിരി അവൾക്ക് കൊടുത്തു.
" ഐ ലവ് യു കിച്ചൂസേ "അവൾ പ്രേമ പൂർവ്വം പറഞ്ഞപ്പോൾ. അവളുടെ ആ സന്തോഷം കണ്ടപ്പോൾ ഞാനും ഒരു പ്രത്യേക അനുഭൂതിയിൽ പെട്ടു കറങ്ങി നടന്നു...അവളും അതേ അവസ്ഥയിൽ ആണെന്ന് എനിക്ക് തോന്നി..
"അതേ രണ്ടാളുടെയും പിണക്കം ഒക്കെ തീർന്നോ " ദേവുവിന്റെ ശബ്ദം ഞങ്ങളെ തിരിച്ചു കൊണ്ടുവന്നു. ചിരിച്ചു സന്തോഷത്തോടെ ഇരിക്കുന്ന ഞങ്ങളെ കണ്ടതും അവളും ഹാപ്പി ആയി.
"ഇതുവരെ കഴിച്ചു തീർന്നില്ലേ " പാത്രത്തിലെ ബിരിയാണി അതുപോലെ കണ്ടു ദേവു ചോദിച്ചു.
"ഇവൾ കഴിക്കണ്ടേ....ഒന്നും വേണ്ടെന്ന് പറഞ്ഞു ഇരിക്ക എത്ര നേരായി ഞാൻ നോക്കുന്നു. ഇനി നീ പറ " ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞതും അച്ചു മുഖം കോട്ടി എന്നെ നോക്കി. ദേവുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ് കണ്ടു ഞാൻ പല്ല് കടിച്ചു. "എടീ
💬 Comments
View all comments