ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
"അവളോട് ഞാൻ പറയണോ " "എന്ത് " "പെൺപിള്ളേരെ പോട്ടെ അമ്മച്ചിമാരെ വരെ വായി നോക്കുന്നെ " " പൊന്നു ദേവു വേണ്ട. അവൾ എന്നേ കൊല്ലും, നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം " ഞാൻ പുറത്തേക്ക് അച്ചു വരുന്നത് ഒന്ന് നോക്കി പറഞ്ഞു. "തരോ " " തരാം " ഞാൻ ദയനീയതയോടെ പറഞ്ഞു. "എന്നാൽ അച്ചു കേറി വരുമ്പോൾ എനിക്ക് ഒരുമ്മ തരണം. ചുണ്ടിൽ " ദേവു നിസാരമട്ടിൽ പറഞ്ഞതും ഞാൻ സ്തംഭിച്ചുപോയി... ഇവളെന്താ ഈ പറയുന്നേ... "ചുണ്ടിലോ.. അതൊന്നും പറ്റില്ല. അച്ചു എന്ത് വിചാരിക്കും " " അത് കൊണ്ടു തന്നെയാ എന്റെ കിച്ചൂ ഞാൻ പറഞ്ഞത്. അവളുടെ റിയാക്ഷൻ ഒന്ന് കാണണമല്ലോ " ദേവു പിരികം നാലുവട്ടം പൊക്കി കാണിച്ചതും. ഇവൾ എന്തിനുള്ള പുറപ്പാടാ എന്നുള്ള രീതിയിൽ ഞാൻ നോക്കി. അച്ചു കാറിന്റെ അടുത്തേക്ക് എത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. "ദേവൂ......" ഞാൻ അവസാനമായി ഒന്ന് കൂടെ വിളിച്ചു. "ഒന്നുമില്ലടാ അവൾ വന്നു കേറുന്നു ഡോർ അടക്കുന്നു നീ എനിക്ക് ഉമ്മ തരുന്നു അത്ര തന്നെ "
💬 Comments
View all comments