Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം " ഞാൻ പുറത്തേക്ക് അച്ചു വരുന്നത് ഒന്ന് നോക്കി പറഞ്ഞു.
"തരോ "
" തരാം " ഞാൻ ദയനീയതയോടെ പറഞ്ഞു.
"എന്നാൽ അച്ചു കേറി വരുമ്പോൾ എനിക്ക് ഒരുമ്മ തരണം.
ചുണ്ടിൽ " ദേവു നിസാരമട്ടിൽ പറഞ്ഞതും ഞാൻ സ്തംഭിച്ചുപോയി... ഇവളെന്താ ഈ പറയുന്നേ...
"ചുണ്ടിലോ.. അതൊന്നും പറ്റില്ല. അച്ചു എന്ത് വിചാരിക്കും "
" അത് കൊണ്ടു തന്നെയാ എന്റെ കിച്ചൂ ഞാൻ പറഞ്ഞത്. അവളുടെ റിയാക്ഷൻ ഒന്ന് കാണണമല്ലോ " ദേവു പിരികം നാലുവട്ടം പൊക്കി കാണിച്ചതും. ഇവൾ എന്തിനുള്ള പുറപ്പാടാ എന്നുള്ള രീതിയിൽ ഞാൻ നോക്കി. അച്ചു കാറിന്റെ അടുത്തേക്ക് എത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി.
"ദേവൂ......" ഞാൻ അവസാനമായി ഒന്ന് കൂടെ വിളിച്ചു.
"ഒന്നുമില്ലടാ അവൾ വന്നു കേറുന്നു ഡോർ അടക്കുന്നു നീ എനിക്ക് ഉമ്മ തരുന്നു അത്ര തന്നെ "
"ചുണ്ടിൽ വേണോ കവിളിൽ പോരെ " ഇവൾക്ക് അറീല്ലല്ലോ അച്ചുവും ഞാനും എങ്ങനെ ആണെന്നുള്ളത്. ഇവൾക്ക് ഇതൊക്കെ തമാശ.
"ചുണ്ടിൽ തന്നെ വേണം " അവൾ വാശി പിടിച്ചു.
അച്ചുവന്നു ബാക്ക് ഡോർ തുറന്നതും ദേവു കള്ളച്ചിരിയുമായി എന്റെ നേർക്ക് തല ചെരിച്ചു.
"വൈകിയോ ഡീ..." അച്ചു ഡോർ അടച്ചു ചോദിച്ചു മുന്നോട്ട് നോക്കിയതും ഞാൻ ദേവുവിന്റെ മുഖത്തേക്ക് ചുണ്ടുകൾ കൊണ്ടുപോയി.ഒരു ചിരിയോടെ ദേവു അതേറ്റുവാങ്ങാൻ നിന്നപ്പോ ഞാൻ ചുണ്ടിൽ കൊടുക്കാതെ കവിൾ കൊടുത്തു.പെട്ടന്നു തന്നെ ഞാൻ നോക്കിയത് അച്ചുവിനെ ആണ് അവൾ കണ്ണ് ഒന്ന് മിഴിഞ്ഞത് ഞാൻ
💬 Comments
View all comments