0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22483

തുടങ്ങിയ അതേ നിമിഷം...

ധടാം!

“ഏട്ടാ..!”അവളുടെ സ്റ്റിരം ഐറ്റം ആയ ആ കാറികൂവലോടുകൂടി കൂടി ഒറ്റതള്ളിനു വാതിൽ തുറന്നുകൊണ്ട് കാവ്യ മുറിയിലേക്ക് ചാടിക്കേറി വന്നു.

“ഏട്ടാ ഞാൻ എന്താ കൊണ്ടുവന്നെന്ന് നോ__”

ഗൗരിയേച്ചിയുടെ മടിയിൽ തലവെച്ച് കിടക്കുന്ന കാർത്തിയെ കണ്ടതും കാവ്യയുടെ കണ്ണുകൾ വട്ടമായി.

"ആഹാ..."

മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു.

"ഇവിടെയിതാണോ പരിപാടി?"

"എന്ത് പരിപാടി?"

ഗൗരിയേച്ചി ചോദിച്ചു.

"അമ്മ കുഞ്ഞാവേനെ ഉറക്കുവാരുന്നോ?"

അത് കേട്ടതും ചാടി എഴുന്നേൽക്കാൻ നോക്കിയവന്റെ തലക്കിട്ടു ഒരു വീക്ക് കൊടുത്തുകൊണ്ട് അവൾ വീണ്ടും  അവനെ മടിയിലേക്കമർത്തി.

“കിടക്കെടാ അവിടെ”

പിന്നെ അവനും എണീക്കാൻ പോയില്ല. തലക്ക് കീറുകികിട്ടിയിടം തിരുമിക്കൊണ്ട് അവൻ ആ മടിയിൽ തന്നെ ചുരുണ്ട്കൂടി.

"ഓഹ്... അപ്പോ ഏട്ടന്റെ പിണക്കം മാറാൻ ഇതും കൊണ്ടുവന്ന ഞാൻ ആരായി!?"

കയ്യിലിരുന്ന ഐസ്ക്രീം ഫാമിലി പാക്ക് ബക്കറ്റ് നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് കാവ്യ ചോദിച്ചു.

ആ ശബ്ദത്തിൽ പരിഭവമുണ്ടായിരുന്നു.

അതിലുപരി...

സ്വന്തം ശ്രമം ആരും ശ്രദ്ധിച്ചില്ലെന്നൊരു കുഞ്ഞ് പരാതിയും.

കാര്യം ഐസ്ക്രീം കഴിഞ്ഞേ അവൾക്ക് മറ്റെന്തും ഒള്ളൂ.

പക്ഷേ...

കാർത്തിയുടെയോ ഗൗരിയുടെയോ മുഖം ഒന്ന് മങ്ങിയാൽ…

ഫ്രിഡ്ജിലിരിക്കുന്ന ഐസ്ക്രീമോ...

അവൾ ഒളിപ്പിച്ചുവെച്ച ചോക്ലേറ്റോ...

അല്ലെങ്കിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനമോ...

അതിൽ ഒന്ന് എടുത്തുകൊണ്ട് അവൾ ഓടിയെത്തും.

അവളുടെ ചെറിയ ലോകത്ത് വിഷമങ്ങൾക്ക് മരുന്ന് അതൊക്കെയായിരുന്നു.

ചിലർ ആശ്വസിപ്പിക്കുന്നത് വാക്കുകൾ കൊണ്ടാണ്.

കാവ്യ...

അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു.

പണ്ടുമുതലേ അങ്ങനെയാണ്.

അത് മാറിയിട്ടുമില്ല.

കാവ്യയെ നോക്കിനിന്നപ്പോൾ കാർത്തിയുടെ ഉള്ളിൽ ബാക്കിയുണ്ടായിരുന്ന പിരിമുറുക്കവും പതിയെ അയഞ്ഞുതുടങ്ങി.

സ്വപ്നം ഉണ്ടാക്കിയ അസ്വസ്ഥതയും...

മനസ്സിൽ കെട്ടിക്കിടന്ന ചോദ്യങ്ങളും...

ഒരു നിമിഷത്തേക്കെങ്കിലും അകലേക്ക് മാറിനിന്നു.

"ഇങ്ങ് വാടീ..."

അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

ആ വാക്കിന് വേണ്ടി കാത്തിരുന്നതുപോലെയായിരുന്നു കാവ്യ.

അടുത്ത നിമിഷം തന്നെ അവൾ ഒരൊറ്റ ചാട്ടത്തിന് കട്ടിലിലേക്ക് കയറി.

💬 Comments

View all comments