0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22485

ഗൗരിയേച്ചിയുടെ കയ്യിൽ ചുറ്റിപിടിച്ച് തോളിലേക്ക് തല ചായ്ച്ചുവെച്ചു.

ഗൗരിയേച്ചി രണ്ടുപേരെയും മാറിമാറി നോക്കി.

ഒരു വശത്ത് തന്റെ മടിയിൽ തലവെച്ച് കിടക്കുന്ന കാർത്തി.

മറുവശത്ത് തോളിൽ ചാരിയിരിക്കുന്ന കാവ്യ.

വർഷങ്ങൾ കടന്നുപോയിട്ടും...

അവളുടെ കണ്ണിൽ ഇവർ രണ്ടുപേരും ഇപ്പോഴും അതേ കുട്ടികൾ തന്നെയായിരുന്നു.

പുറത്ത് മഴ താളമിട്ട് പെയ്യുന്നുണ്ടായിരുന്നു.

അകത്ത്...

ആ ചെറിയ മുറിക്കുള്ളിൽ മാത്രം ഒരു വേറിട്ട ചൂടുണ്ടായിരുന്നു.

വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കുന്ന ഒരുതരം അടുപ്പത്തിന്റെ ചൂട്.

ആഹ്ഹ് അപ്പൊ നീ എന്താ പറഞ്ഞു വന്നേ? നിശബ്ദത കീറികൊണ്ട് ഗൗരിയേച്ചി ചോദിച്ചു.

“ഞാൻ ഒരു സ്വപ്നം കണ്ടു.”

“അതിന് ഇത്ര ടെൻഷൻ അടിക്കാനെന്താ കണ്ടത്?"

കാവ്യ ഉടനെ ചോദിച്ചു.

"സ്വപ്നത്തിൽ ഞാൻ ഒരു സ്ഥലത്തായിരുന്നു."

"എവിടെ?"

കാർത്തി ഒരു നിമിഷം മിണ്ടാതെ കിടന്നു.

ശേഷം പതിയെ പറഞ്ഞു.

"പനയൂർ,

തറവാട്ടിൽ..."

ആ പേര് കേട്ടതും കാവ്യ നെറ്റി ചുളിച്ചു.

"ഏത് തറവാട്?"

"അവിടെ നിന്ന് പോരുമ്പോൾ നിനക്ക് മൂന്ന് വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ."

"ഓഹ്..."

കാവ്യ പതിയെ തലയാട്ടി.

അതിന് ശേഷം കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

സത്യത്തിൽ, പനയൂരെന്ന നാടിനെക്കുറിച്ചോ അവിടുത്തെ തറവാടിനെക്കുറിച്ചോ കാവ്യയ്ക്ക് ഓർമ്മകളൊന്നും ഇല്ലായിരുന്നു.

ഓർമ്മിക്കാൻ മാത്രം പ്രായവും അന്നവൾക്കുണ്ടായിരുന്നില്ല.

അതിന് പുറമേ, ആ വിഷയത്തിൽ സംസാരിക്കുന്നത് തന്നെ കാർത്തിയുടെ അച്ഛൻ ബാലൻ പണ്ടേ വിലക്കിയ കാര്യമായിരുന്നു.

ഈ നാട്ടിലേക്ക് വന്ന നാൾ മുതൽ വീട്ടിൽ ഒരു നിയമം പോലെ അത് നിലനിന്നു.

“പനയൂർ തറവാടിനെക്കുറിച്ച് അനാവശ്യ ചർച്ചകളൊന്നും വേണ്ട.”

എന്തുകൊണ്ടാണെന്നോ...

അതിന് പിന്നിൽ എന്താണ് സംഭവിച്ചതെന്നോ...

ഒരിക്കലും അദ്ദേഹം വിശദീകരിച്ചിരുന്നില്ല.

അതുപോലെ തന്നെ കാർത്തിയുടെ അമ്മയുടെ നാവിൽ നിന്നും ആ തറവാടിനെക്കുറിച്ചുള്ള കഥകളോ ഓർമ്മകളോ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഗൗരിയേച്ചിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല.

ചെറുപ്പത്തിൽ രണ്ടോ മൂന്നോ തവണ കേട്ട ചില പേരുകളും മങ്ങിയ ഓർമ്മകളുമല്ലാതെ അവൾക്കും

💬 Comments

View all comments