0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22486

കൂടുതലൊന്നും അറിയില്ലായിരുന്നു.

എന്തിന്...

ബാലന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവിന് പോലും ആ വിഷയത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

അറിയാവുന്നതെന്തോ അത് അദ്ദേഹം ഒരിക്കലും പങ്കുവെച്ചിട്ടുമില്ല, അല്ലെങ്കിൽ പങ്കുവെക്കാൻ അനുവദിച്ചിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും തോന്നൽ.

കുറച്ചുനേരം കൂടി ഓരോന്നും പറഞ്ഞും കളിയാക്കിയും സമയം കടന്നുപോയി.

ഐസ്ക്രീം ബക്കറ്റും പതിയെ കാലിയായി.

പുറത്തുള്ള മഴയ്ക്ക് മാത്രം യാതൊരു കുറവും ഉണ്ടായിരുന്നില്ല.

ഒടുവിൽ ഗൗരിയേച്ചി ഒരു നെടുവീർപ്പ് വിട്ടുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

"മതി രണ്ടും."

"സമയം എത്രയായെന്ന് വല്ല ബോധവും ഉണ്ടോ?"

"ഇല്ല."

കാവ്യ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

"അത് മുഖത്ത് നിന്ന് വായിച്ചെടുക്കാം."

ഗൗരിയേച്ചി അവളുടെ നെറ്റിയിൽ ഒന്ന് കൊട്ടി.

പിന്നെ പതിയെ കാർത്തിയുടെ തല തന്റെ മടിയിൽ നിന്ന് മാറ്റി തലയിണയിലേക്ക് കിടത്തി.

കാവ്യയെയും ഒന്ന് നീക്കി കിടക്കാൻ സ്ഥലം ഉണ്ടാക്കി.

"പോവുന്നില്ലേ?"

കാർത്തി ചോദിച്ചു.

"ഇല്ല."

ഗൗരിയേച്ചി കട്ടിലിന്റെ മറുവശത്തേക്ക് കിടന്നുകൊണ്ട് പറഞ്ഞു.

"ഇന്ന് ഇവിടെ കിടക്കാമെന്ന് വെച്ചു."

"അഹാ..."

കാവ്യ ഉടനെ പുതപ്പ് വലിച്ചെടുത്ത് അവളുടെ അരികിലേക്ക് ചുരുണ്ടുകൂടി.

ഗൗരി ഒന്നും പറയാതെ അവളുടെ തലയിൽ ഒന്ന് തലോടി.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കാവ്യയുടെ സംസാരം കുറഞ്ഞു.

പിന്നെ പൂർണ്ണമായും നിന്നു.

ഐസ്ക്രീമും കഴിച്ച് വയറും നിറഞ്ഞ് കിടന്ന അവൾ ഉറക്കത്തിലേക്ക് വഴുതിവീഴാൻ അധികനേരം വേണ്ടിവന്നില്ല.

ഗൗരിയും ക്ഷീണം കാരണം അധികം വൈകാതെ കണ്ണുകളടച്ചു.

മുറിയിലാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

മഴയുടെ താളം മാത്രം.

പക്ഷേ...

കാർത്തിക്ക് മാത്രം ഉറക്കം വന്നില്ല.

അവൻ കണ്ണുകൾ തുറന്ന് മേൽക്കൂരയിലേക്ക് നോക്കി കിടന്നു.

മനസ്സ് വീണ്ടും വീണ്ടും ആ സ്വപ്നത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

തറവാട്...

പരിചിതമായ മുഖങ്ങൾ...

പിന്നെ...

അവൻ ആരോടും പറയാതിരുന്ന ആ നിഴൽ രൂപം.

അതിനെക്കുറിച്ച് ഓർക്കുമ്പോൾ പോലും ഉള്ളിൽ എന്തോ മുറുകുന്നതുപോലെ തോന്നി.

ഒരു വശത്ത് ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഗൗരിയേച്ചിയെയും

💬 Comments

View all comments