0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 28.9K

എന്തുകൊണ്ടും ‘അടി’പൊളി ആയിരിക്കും.

***

ഞങ്ങൾ ഇടക്കൊക്കെ ഒന്നിച്ച് കളിക്കാറുള്ളതുകൊണ്ട് പ്രാക്ടീസിന്റെ ഫസ്റ്റ് ഡേ ആയിട്ടുപോലും എല്ലാവർക്കും നല്ലൊരു കോർഡിനേഷൻ തോന്നിയിരുന്നു. അമലാണ് ഞങ്ങളുടെ മെയിൻ സ്ട്രൈക്കർ. മച്ചാൻ ഇടയ്ക്ക് ഓഫ്‌ സൈഡിൽ കേറിപ്പോകുമെന്നെ ഉള്ളൂ, ബാക്കിയെല്ലാം പൊളിയാണ്. ബോൾ എങ്ങനെയെങ്കിലും ഒന്ന് ബോക്സിൽ എത്തിച്ചു കൊടുത്താൽ മതി, ബാക്കി അവൻ നോക്കിക്കോളും.

വിഷ്ണുവാണ് ​മിഡ്‌ഫീൽഡ് ഭരണം. കളിയുടെ ടെമ്പോ കൺട്രോൾ ചെയ്യുന്നതും ഗ്യാപ്പ് നോക്കി പാസുകൾ വിതറുന്നതുമെല്ലാം അവന്റെ പണിയാണ്. ഞാൻ ലെഫ്റ്റ് വിങ്ങിലാണ്. ഗ്രൗണ്ടിൽ വിഷ്ണുവും ഞാനും തമ്മിൽ ഭയങ്കര കണക്ഷനാണ്. അത് മിക്കപ്പോഴും വർക്ക്‌ ആകാറുമുണ്ട്. അവൻ ഇട്ടുതരുന്ന ത്രൂ ബോളുകൾ കണ്ണുംപൂട്ടി നിന്നാൽപ്പോലും എനിക്ക് കാലിലേക്ക് റിസീവ് ചെയ്യാൻ പറ്റും.​റൈറ്റ് വിങ്ങിൽ മനുവാണ് ഉള്ളത്. അവൻ പക്കായൊരു 'പേസ് അബ്യൂസർ' ടൈപ്പാണ്. മച്ചാൻ ഒരുവട്ടം ഓട്ടം തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. സ്കൂളിലെ ഓട്ടമത്സരങ്ങൾക്കൊക്കെ കൊറേ പ്രൈസ് വാരിക്കൂട്ടിയ ഐറ്റമാണ് കക്ഷി.ഡിഫെൻസിൽ ശരത്തും ആര്യനും അനന്ദുവും കൂടെ അവിടെയൊരു മതിൽ തീർത്തോളും. ഞങ്ങളുടെ വല കാക്കാൻ അൻവറും റെഡിയാണ്.

പെട്ടെന്നാണ് സുജിത് സാർ ഇടയ്ക്ക് വിസിൽ മുഴക്കി കളി നിർത്തി ഗ്രൗണ്ടിലേക്ക് കയറിവന്നത്. പുള്ളി ടീമുകളെയൊന്ന് പൊളിച്ചെഴുതി. അറ്റാക്കിങ് ലൈൻ മുഴുവൻ ഒരു ടീമായി. ഞാനും വിഷ്ണുവും അമലും മനുവും പിന്നെ ബാക്കി ജൂനിയർസും ആ ടീമിൽ. ഡിഫൻസീവ് ലൈൻ മുഴുവൻ ഞങ്ങൾക്കെതിരെ മറുവശത്ത് അണിനിരന്നു. ശരത്തും ആര്യനും അനന്ദുവും പിന്നെ അന്ന് റോഡിൽ കിടന്ന് അടികൂടിയ ആ ജൂനിയർ പയ്യന്മാരും അടങ്ങുന്നതായിരുന്നു അവരുടെ ടീം.

​രണ്ടു കൂട്ടർക്കും ഒരുപോലെ ഗുണം

💬 Comments

View all comments