Chapter Title : കാർത്തികേയം 3 [Oruthan]
ചെയ്യുന്ന രീതിയിലായിരുന്നു സാർ പ്രാക്ടീസ് സെറ്റ് ചെയ്തത്. ഞങ്ങൾക്ക് എങ്ങനെയൊക്കെ ഡിഫൻസ് പൊളിക്കാമെന്ന് പഠിക്കാം... അവർക്ക് ഏതുതരം അറ്റാക്കിനെയും തടയാനും.
വീണ്ടും കളി തുടങ്ങി. പതിവുപോലെ ആദ്യ അറ്റാക്ക് വിഷ്ണുവിന്റെ കാലിൽ നിന്നുതന്നെയായിരുന്നു. പന്ത് കാലിൽ കിട്ടിയതും അവൻ ഒറ്റനോട്ടത്തിൽ എന്റെ ഓട്ടം റീഡ് ചെയ്തു. അടുത്ത നിമിഷം തന്നെ ഡിഫൻസിന് പുറകിലേക്ക് അളന്നുമുറിച്ചൊരു ത്രൂ ബോൾ.
ഞാൻ പന്ത് കാലിലൊതുക്കി ഒറ്റവെട്ടിന് ആര്യനെ മറികടന്ന് ബോക്സിലേക്ക് കയറിയതേ ഓർമ്മയുള്ളൂ. അടുത്ത നിമിഷം എവിടുന്നോ പാഞ്ഞുവന്ന ശരത്ത് കൃത്യമായി പന്ത് ക്ലിയർ ചെയ്തു കളഞ്ഞു.
"ശ്ശ്..." ഞാൻ അറിയാതെ പിറുപിറുത്തുപോയി.
അത് കണ്ട് അവൻ എന്നെ നോക്കി വെറുപ്പിക്കുന്നൊരു ചിരി ചിരിച്ചു. "എടുത്തോളാടാ..."
"ആഹ്, കാണാം..."
വെല്ലുവിളി കഴിയും മുന്നേ ബോൾ വീണ്ടും കറങ്ങിതിരിഞ്ഞ് എന്റെ കാലുകളിലേക്ക് തന്നെ എത്തി. ഇത്തവണ ഞാൻ പാഴാക്കിയില്ല. കിട്ടിയ സ്പേസിലൂടെ ഓടിക്കയറി ഞാൻ ഒന്നൊന്നര ഹൈ ക്രോസ് വെച്ചുകൊടുത്തു. കാത്തുനിന്ന അമൽ, അനന്ദുവിന് മുകളിലൂടെ വായുവിലേക്കുയർന്ന് കൃത്യമായി ഒരു ഹെഡർ തൊടുത്തു.
ടക്ക്...!
അടുത്ത നിമിഷം തന്നെ വല കുലുങ്ങി.
സുജിത് സർ ഉൾപ്പെടെ ഗ്രൗണ്ടിലുണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു.
"അവനെ നല്ലോണം പൂട്ടിക്കോ... ഇനി അവൻ ബോൾ തൊടരുത്."
സർ ഡിഫൻഡർമാരെ നോക്കി വിളിച്ചുപറഞ്ഞു.
അത് കേട്ടതും അമൽ നെഞ്ചും വിരിച്ച് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
ഞാൻ തിരിച്ചൊന്നും പറയാതെ നേരെ ശരത്തിനെ നോക്കി ഗോഷ്ടി കാണിച്ചു.
അവൻ കത്തുന്ന മട്ടിൽ ഒരു നോട്ടം നോക്കിയേച് തിരികെ പൊസിഷനിൽ കേറി.
ഗോൾ വീണതും അവന്മാർ ഡിഫൻസ്
💬 Comments
View all comments