Chapter Title : കാർത്തികേയം 3 [Oruthan]
ഒന്നുകൂടി ടൈറ്റാക്കി. ശരത്തും അനന്ദുവും കൂടെ സ്പേസ് മുഴുവൻ ബ്ലോക്ക് ചെയ്തു. എനിക്ക് ബോൾ കിട്ടിയാലും മുന്നോട്ട് കയറാൻ ഒരു വഴിയുമില്ലാത്ത അവസ്ഥ.ഒന്നുരണ്ടുവട്ടം എനിക്ക് ഗതികെട്ട് വിഷ്ണുവിന് തന്നെ മൈനസ് കൊടുക്കേണ്ടി വന്നു. അങ്ങനെ ഞങ്ങളുടെ അറ്റാക്കിന്റെ സ്പീഡ് ഒന്ന് കുറഞ്ഞു. കളി മൊത്തത്തിൽ ഒന്ന് സ്ലോ ആയി.ആ തക്കത്തിന് അവന്മാർ ഒരു നല്ല അറ്റാക്ക് തൊടുത്തുവിട്ടു. ഫോർവേഡ് കളിക്കുന്ന ആ പയ്യന്മാർ അടിപൊളി ആയിത്തന്നെ വൺ ടച്ച് പാസ്സ് ഇട്ട് വിഷ്ണുവിനേം മറികടന്ന് അറ്റാക്കിങ് തേർഡിലോട്ട് കയറി.ഞങ്ങളുടെ ഡിഫെൻസ് നിക്കുന്ന പയ്യന്മാരുടെ മുഖഭാവം വെച്ച് ഏതാണ്ട് പണി പാളിയെന്ന് കരുതിയതും റൈറ്റ് വിങ്ങിൽ നിന്ന് ഓടിയിറങ്ങിയ മനു കൃത്യമായൊരു ഇന്റർസെപ്ഷനിലൂടെ ആ ബോൾ റാഞ്ചിയെടുത്തു.പിന്നെ മച്ചാന് ഒറ്റ ഓട്ടം ആയിരുന്നു.അവനെ ബ്ലോക്ക് ചെയ്യാൻ അനന്ദുവും പിന്നെ ഒരു ജൂനിയറും ഒന്നിച്ചു കയറിച്ചെന്നു. പക്ഷേ മനു അവിടെ അവന്റെ സിഗ്നേച്ചർ മൂവ് എടുത്തു. ബോൾ ഡിഫൻഡർമാരുടെ ഇടയിലൂടെ കുറച്ചു മുന്നിലേക്ക് ഇട്ടിട്ട്, അവനൊരു മിന്നൽ ഓട്ടം വെച്ചു!അനന്ദു അവന്റെ മേത്തുപിടിച്ചു വലിച്ചിടാൻ നോക്കുന്നുണ്ടെങ്കിലും അവനൊരു കുലുക്കോം ഇല്ല.ഒറ്റക്കുതിപ്പിന് ഫുൾ കോർട്ടും താണ്ടി അവൻ ബോക്സിന്റെ സൈഡിലെത്തി കിടിലൻ ഒരു ഷോട്ട് എടുത്തു. അൻവർ ഒരുവിധം കഷ്ടപ്പെട്ടാണ് അത് ഡൈവ് ചെയ്ത് തട്ടിയകറ്റിയത്. ആ സ്പീഡ് കണ്ടിട്ട് ഞങ്ങൾ വരെ വാ പൊളിച്ചു നിന്നുപോയി. അങ്ങനെ ഒരൊന്നൊന്നര മണിക്കൂർ കൂടെ കളിച്ചിട്ട് ഞങ്ങൾ പ്രാക്ടീസ് അവസാനിപ്പിച്ചു. ഇന്നത്തെ കളിയുടെ സീനുകളും നാളത്തെ പ്ലാനിങ്ങുമൊക്കെയായി കുറച്ചു നേരം അവിടെ വട്ടം കൂടിയിരുന്ന് കത്തിവെച്ചു.പിന്നെ പതുക്കെ ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഓരോരുത്തരായി
💬 Comments
View all comments