Chapter Title : കാർത്തികേയം 3 [Oruthan]
വീടുപിടിക്കാൻ തുടങ്ങി.
ദിവസങ്ങൾ പൊടുന്നനെ കടന്നുപോയി. രണ്ടു ദിവസമെന്ന് പറഞ്ഞിട്ട് ആ ആഴ്ച തന്നെ അവൾ ലീവ് ആയിരുന്നു. അവളുടെ ഏതോ ബന്ധുവിന്റെ വീട്ടിൽ പോയതാണെന്ന്
താര ഇടക്ക് വന്ന് പറഞ്ഞു. അവൾ ഇല്ലാത്തോണ്ട് തന്നെ സ്കൂളിൽ പിന്നെ വേറെ സംഭവവികസങ്ങൾ ഒന്നും ഒണ്ടായില്ല. എല്ലാം പ്രാക്ടീസിലേക്ക് ഒതുങ്ങി.അങ്ങനെ ഇത്തവണത്തെ ഇന്റർസ്കൂൾ കപ്പ് ഉയർത്താൻ ഞങ്ങൾ എന്തുകൊണ്ടും സജ്ജരായി.കപ്പടിച്ചില്ലേലും മറ്റേ st antony's നാറികളെ തോൽപ്പിക്കണമെന്ന വാശി ആണ് എല്ലാവർക്കും. അത് ഏതായാലും നന്നായി.
അങ്ങനെ ശനിയാഴ്ച... അവസാനത്തെ പ്രാക്ടീസും കഴിഞ്ഞു.
എല്ലാവരും ഗ്രൗണ്ടിന്റെ നടുവിൽ സുജിത് സാറിനെ ചുറ്റി വട്ടംകൂടി ഇരുന്നു. എതിരാളികളുടെ ശക്തിയും ദൗർബല്യങ്ങളും, ഗ്രൗണ്ടിൽ പാലിക്കേണ്ട അച്ചടക്കവും ഒക്കെ ഒന്നുകൂടി ഓർമിപ്പിച്ച ശേഷം സർ പോക്കറ്റിൽ നിന്ന് മടക്കി വെച്ചിരുന്ന ഒരു പേപ്പർ എടുത്തു.
"നാളത്തെ പ്ലേയിംഗ് ഇലവൻ..."
അതുകേട്ടതും എല്ലാവരും ഒറ്റയടിക്ക് മുന്നോട്ടാഞ്ഞു.
സർ ലിസ്റ്റ് എന്റെ കയ്യിലേക്ക് നീട്ടി.
ഞാൻ ഓരോ പേരും പതിയെ വായിച്ചു.
വിഷ്ണു...
കാർത്തി...
അമൽ...
ശരത്ത്...
ആര്യൻ...
അനന്ദു...
അൻവർ...
...
ഒരു നിമിഷം ഞാൻ വീണ്ടും ലിസ്റ്റിന്റെ മുകളിലേക്ക് കണ്ണോടിച്ചു.
ഇല്ല...
സീനിയർ പ്ലേയേഴ്‌സിൽ ഒരാളുടെ പേര് മാത്രം അതിലില്ലായിരുന്നു.
മനു.
അവനു പകരം ഏതോ ഒരു ജൂനിയർ പയ്യന്റെ പേരാണ് സ്‌ക്വാഡിൽ കിടക്കുന്നത്.
അറിയാതെ എന്റെ നോട്ടം സാറിലേക്ക് നീണ്ടു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം, ബാക്കി എല്ലാവരും ലിസ്റ്റ് പിടിച്ചു വാങ്ങി നോക്കി.
അടുത്ത നിമിഷം ഗ്രൗണ്ടിലാകെ നിശ്ശബ്ദത പടർന്നു.
മനു ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു.
ഞാൻ വീണ്ടും
💬 Comments
View all comments