Chapter Title : കാർത്തികേയം 3 [Oruthan]
സാറിനെ നോക്കി.
ഇതൊക്കെ മുൻകൂട്ടി പ്രതീക്ഷിച്ചതുപോലെ, ചുണ്ടിലൊരു നേർത്ത പുഞ്ചിരിയുമായി നിൽക്കുകയായിരുന്നു സുജിത് സർ.
"സാറേ... മനു എന്താ സ്‌ക്വാഡിൽ ഇല്ലാത്തെ? അവനെ എന്തിനാ പുറത്തിരുത്തിയത്?"
അത്ഭുതവും, ഒരു ക്യാപ്റ്റൻ എന്ന നിലയിലെ ആശങ്കയും കലർന്ന ശബ്ദത്തിലായിരുന്നു എന്റെ ചോദ്യം.
എന്തായാലും, ഒന്നും കണ്ടറിയാതെ സർ ഇങ്ങനെയൊരു തീരുമാനം എടുക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
"എടാ മോനെ... അവനെ ഞാൻ ഒഴിവാക്കിയതാണെന്നാണോ നിങ്ങളൊക്കെ കരുതി വെച്ചിരിക്കുന്നത്?"
ഒരു നിമിഷം നിർത്തിയിട്ട് സർ മനുവിനെ നോക്കി.
"അവനെ ഞാൻ ഒഴിവാക്കിയതല്ല... ഒഴിഞ്ഞുവെച്ചിരിക്കുകയാണ്."
ആ ഡയലോഗിൽ കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടിയിരുന്നു.
തലതാഴ്ത്തി നിന്ന മനുവിന്റെ താടി പതിയെ ഉയർത്തിയിട്ട് സർ ചോദിച്ചു.
"മനൂ... നീ കഴിഞ്ഞ തവണ ടൂർണമെന്റിൽ കളിച്ചിരുന്നോ?"
മനു ഇല്ലെന്ന അർത്ഥത്തിൽ പതിയെ തലയാട്ടി.
സർ ഒന്ന് പുഞ്ചിരിച്ചു.
"അതാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ അഡ്വാന്റേജ്."
"വേങ്ങൂരിലെ ഒരുത്തനും നിന്നെ കണ്ടിട്ടില്ല... നിന്റെ കളി അറിയില്ല. കഴിഞ്ഞ തവണ പരിക്ക് പറ്റിയതുകൊണ്ട് നീ ടൂർണമെന്റ് കളിച്ചില്ല.അതുകൊണ്ട് അവർ പഠിച്ചിട്ടുള്ളത് ഇവന്മാരെയാണ്.നിന്നെ അല്ല."
സർ ഒരു നിമിഷം നിർത്തി എന്നെ നോക്കി.
"ക്യാപ്റ്റാ,കളി ജയിക്കുന്നത് എല്ലായ്പ്പോഴും ഏറ്റവും മികച്ച പതിനൊന്ന് പേരെ ആദ്യമേ ഇറക്കിയിട്ടല്ല... എതിരാളി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കം, ശരിയായ സമയത്ത് നടത്തുമ്പോഴാണ്."
മനുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് സർ തുടർന്നു.
"മനു... നീ ഈ ടീമിന്റെ ബെഞ്ച് പ്ലെയറല്ല."
ഒരു നിമിഷം നിർത്തി സർ ചെറുതായി പുഞ്ചിരിച്ചു.
"നമ്മുടെ ട്രംപ് കാർഡാണ്."
"എല്ലാം ക്ലിയർ അല്ലെ"
"യെസ് സർ."
ഞാൻ അറിയാതെ ചിരിച്ചുപോയി.
മനുവിന്റെ
💬 Comments
View all comments