0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 28.9K

മുഖത്തും നേരത്തെയുണ്ടായിരുന്ന നിരാശയ്ക്ക് പകരം ഒരു പുതിയ ആത്മവിശ്വാസം നിറയുന്നത് ഞാൻ കണ്ടു...

നാളത്തെ ടൂർണമെന്റിനായുള്ള ആവശ്ശത്തിലായിരുന്നു ഞങ്ങൾ എല്ലാവരും.കളി ഒക്കെ സെറ്റ് ആകുമോ, st antony's ആയുള്ള കണക്കു തീർക്കാൻ പറ്റുമോ എന്നിങ്ങനെ പല ചോദ്യങ്ങളും ചർച്ചക്കളുമായെല്ലാം അങ്ങനെ  ഒരാഴ്ച നീണ്ടുനിന്ന പ്രാക്ടീസിന് അവിടെ തിരശ്ശീല വീണു.

പക്ഷേ...

ആ സായാഹ്നം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു ഓർമ്മയായി മാറുമെന്ന് കാർത്തി അപ്പോൾ അറിഞ്ഞിരുന്നില്ല.

ഒരുപക്ഷേ...

ആ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ഇത്രയും മനസുതുറന്ന് ചിരിച്ച അവന്റെ അവസാന സായാഹ്നം അതായിരുന്നുവെന്ന് പോലും...

ജീവിതം തനിക്കായി മറ്റൊരു മത്സരം ഒരുക്കിവെച്ചിരുന്നു എന്ന വാസ്തവതേപ്പറ്റി അന്നേരം കാർത്തിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.അതിന് റഫറിയും ഇല്ലായിരുന്നു... അധികസമയവും ഇല്ലായിരുന്നു...അവനെ കാത്തിരുന്നത് ജയപരാജയങ്ങൾക്കപ്പുറമുള്ള ഒരു കളിയായിരുന്നു. അതിന്റെ നിയമങ്ങളെയും എതിരാളികളെയും പറ്റി അവനിതുവരെ ഒരു ബോധ്യവുമുണ്ടായിരുന്നില്ല...

നാളത്തെ വിജയത്തിന്റെ സ്വപ്നങ്ങളുമായി, പരസ്പരം കളിയാക്കിയും ചിരിച്ചും ഓരോരുത്തരായി വീടുകളിലേക്ക് നടന്നു.

അവരുടെ കൂട്ടത്തിൽ തന്നെ പോകാൻ ഇറങ്ങിയ അമലിനെ ഞാൻ നൈസ് ആയിട്ട് ആംഗ്യം കാണിച്ച നിക്കാൻ പറഞ്ഞു.അങ്ങനെ മച്ചാന് അവിടെ ചുറ്റുപ്പറ്റി നിന്ന് ബാക്കി എല്ലാനും പോയശേഷം എന്റെ അടുക്കെ വന്നു.

"എന്നാടാ സീക്രെട് ടാറ്റിക്സ് വെല്ലോം ഉണ്ടോ "മെയിൻ മാച്ചുകളിൽ ഞങ്ങൾ വിങ്ങറും സ്ട്രൈക്കറും തമ്മിൽ രഹസ്യമായി ഓരോ ടാറ്റിക്സ് ഇട്ട് കളിക്കാറുള്ളത് ഓർത്തുകൊണ്ട് അമൽ ചോദിച്ചു.

"അതും ഒണ്ട്, പിന്നെ ഒരു സ്ഥാലം വരെ പോകാനും ഒണ്ട്."

"ഡേയ് എനിക്ക് വീട്ടിൽ കേറണം"

"അതൊക്കെ ഞാൻ കൊണ്ടാക്കി തരാം നീ വായോ..."

"ആട്ടെ... എവിടേക്കാ പോകുന്നെ?"

"അമ്പലത്തിലേക്ക്."

അത് കേട്ടതും

💬 Comments

View all comments