0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 28.9K

അമൽ നടത്തം പെട്ടെന്ന് നിർത്തി.

ഞാൻ രണ്ടടി മുന്നോട്ട് നടന്നശേഷം തിരിഞ്ഞ് നോക്കുമ്പോൾ, എന്നെത്തന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്കുകയാണ് കക്ഷി.

"എന്താടാ?" ഞാൻ ചിരി അടക്കികൊണ്ട് കൊണ്ട് ചോദിച്ചു.

"നീ എന്നുതൊട്ടാടാ ഈ വക ശീലങ്ങളൊക്കെ തുടങ്ങിയെ? ഇന്നലെ വരെ അമ്പലത്തിന്റെ മുന്നിലൂടെ പോവുമ്പോഴും കൈ കൂപ്പാൻ മടി ആരുന്നല്ലോ ഇപ്പൊ പെട്ടെന്നീ ഭക്തി എവിടുന്ന് കേറി വന്നു."

"ഭക്തി കൂടിയിട്ടൊന്നുമല്ല, പൊട്ടാ,

കണ്ണൻ ചേട്ടനും ഗാങ്ങും അവിടെയുണ്ടാകും. അവന്മാരെ ഒന്ന് കണ്ടിട്ട് പോവാം."

"ഓഹ്... അപ്പൊ രണ്ടും കൽപ്പിച്ചാണല്ലേ..." അമൽ കള്ളച്ചിരിയോടെ പറഞ്ഞു.

ഞാനും ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ തോളിലൂടെ കൈയിട്ടു നടന്നു.

കണ്ണൻ ചേട്ടനും കൂട്ടരും ഞങ്ങളുടെ സീനിയേഴ്സായിരുന്നു. ഞങ്ങൾ പ്ലസ് വണ്ണിൽ കയറിയപ്പോൾ അവർ പ്ലസ് ടുവിലായിരുന്നു. ഒരു വർഷം മുഴുവൻ ഒരേ സ്കൂൾ ഫുട്ബോൾ ടീമിൽ കളിച്ചവരാണ് ഞങ്ങൾ. ഗ്രൗണ്ടിൽ ഞങ്ങളെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നതും അവന്മാർ തന്നെയായിരുന്നു.

കഴിഞ്ഞ തവണ ടൂർണമെന്റിന് പോയതും അവന്മാരുടെ കൂടെ തന്നെയായിരുന്നു. ആ ടൂർണമെന്റിന് പിന്നാലെ നടന്ന ശിവക്ഷേത്ര ഉത്സവത്തിന്റെ അന്ന് അടിപൊട്ടിയപ്പോൾ, വേങ്ങൂരിലെ ആ പഹയന്മാർ കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവന്നിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് കണ്ണൻ ചേട്ടനും ഗാങ്ങും കൂടെയുണ്ടായിരുന്നതുകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ അന്ന് ഞങ്ങടെ കാര്യം തീരുമാനം ആയേനെ.

അങ്ങനെ ആടിയും പാടിയും ഞങ്ങൾ അമ്പലത്തിലോട്ട് വച്ചുപിടിച്ചു.

***

സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചാഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു.

ശിവക്ഷേത്രത്തിന് ചുറ്റുമാകെ ഉത്സവത്തിന്റെ ആദ്യ സ്പന്ദനങ്ങൾ ഉണർന്നുതുടങ്ങിയിരുന്നു.

ഇനിയൊരു ആഴ്ച കൂടി കഴിഞ്ഞാൽ ഈ നാടിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ശിവരാത്രി മഹോത്സവം. അതിന്റെ

💬 Comments

View all comments