Chapter Title : കാർത്തികേയം 3 [Oruthan]
ഒരുക്കങ്ങൾ ഓരോ കോണിലും പതിയെ രൂപംകൊള്ളുകയായിരുന്നു.ക്ഷേത്രമുറ്റത്തിന്റെ ഒരുവശത്ത് വർണക്കടലാസുകളും തോരണങ്ങളും ലൈറ്റുകളുടെ ചുരുളുകളും കൂമ്പാരമായി കിടക്കുന്നു. രണ്ടുമൂന്ന് ചെറുപ്പക്കാർ അവ നിവർത്തി ഓരോ വരിയായി കെട്ടിത്തുടങ്ങിയിരുന്നു. മറുവശത്ത് ആൽത്തറയ്ക്ക് ചുറ്റുമുള്ള വിളക്കുതൂണുകൾ കഴുകി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ചിലർ.
ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക് മുന്നിൽ മുളകൊണ്ട് കെട്ടിയ വലിയ പന്തലിന്റെ ചട്ടക്കൂട് പാതിവഴി പൂർത്തിയായിക്കഴിഞ്ഞിരുന്നു. കുറച്ചുപേർ മുകളിൽ കയറി കയറുകൾ മുറുക്കുമ്പോൾ, താഴെ നിന്നവർ മുളകൾ കൈമാറിക്കൊണ്ടിരുന്നു.മുള ചട്ടകൂടിന്റെ മുകളിൽ കയറി നിക്കുവാണ് കണ്ണൻ.ഫുട്ബോൾ കളിച്ച് ഉറച്ച ശരീരം. വെയിലേറ്റ് ഇരുണ്ട ഗോതമ്പ് നിറമുള്ള തൊലി. വിയർപ്പിൽ നനഞ്ഞ കറുത്ത ടി-ഷർട്ട് പേശികളോട് ചേർന്ന് കിടക്കുന്നതിനാൽ കൈകളിലെയും തോളിലെയും ഞരമ്പുകൾ വരെ തെളിഞ്ഞു കാണാമായിരുന്നു. മുകളിലേക്കെറിഞ്ഞുകൊടുക്കുന്ന കയർ ഒരുകൈകൊണ്ട് പിടിച്ച്, മറ്റേ കൈകൊണ്ട് മുളയിൽ ചുറ്റി മുഴുവൻ ശക്തിയുമെടുത്ത് വലിച്ചുമുറുക്കുമ്പോൾ പന്തലിന്റെ ചട്ടക്കൂട് പോലും അവന്റെ ബലത്തിനൊപ്പം ഒന്ന് ഞെരുങ്ങുന്നതുപോലെ തോന്നി. താഴെ നിന്ന ജിതിനും അഭിഷേകും ഓരോ മുളയും കയറും അവന് കൈമാറിക്കൊടുത്തുകൊണ്ട് പണിയിൽ കൂടെയുണ്ടായിരുന്നു.കയർ അവസാനമായി മുറുക്കിക്കെട്ടിയ ശേഷം കണ്ണൻ നെറ്റിയിലെ വിയർപ്പ് കൈകൊണ്ട് തുടച്ചു.താഴെ നിന്നവന്മാരെ നോക്കി കണ്ണുകാണിച്ചപ്പോൾ അതിനു കാത്തെന്നപോലെ അവന്മാർ തമ്പ്സപ്പ് കാട്ടി.കണ്ണൻ പിന്നെ സമയം കളയാതെ ചാടി ഇറങ്ങി. "കുമാരേട്ടാ ഞങ്ങൾ ഇപ്പൊ വരാം..."പന്തലുപണിക്ക് മുന്നിൽ നിക്കുന്ന കുമാറേട്ടനോട് കണ്ണൻ വിളിച്ചു പറഞ്ഞു. "എടാ കണ്ണാ പെട്ടെന്ന് വാന്നൊട്ട ഇത് ഇന്നെന്നെ തീർക്കാൻ പറ്റിയ അത്രേം നല്ലത്."അതിന് ഒന്ന് കയ്യ് വീശി മറുപടി കാണിച്ചിട്ട് അവന്മാർ മൂന്നും കൂടെ നടന്നു.
അമ്പലത്തിന്റെ തെക്കേ അതിർത്തിയിൽ തലയുയർത്തി നിന്നിരുന്ന ആ കൂറ്റൻ
💬 Comments
View all comments