Chapter Title : കാർത്തികേയം 4 [Oruthan]
വരുന്ന വഴി കണ്ട കടയിലൊക്കെ കേറി നിരങ്ങീട്ടുണ്ടെന്ന് തോന്നുന്നു.
“ഇതെന്നതാ ബാണ്ടക്കെട്ടൊക്കെയായിട്ട്?”
“ഇത് കുറച്ചു സ്നാക്സ് ആടാ…”
“ഇത് മൊത്തം സ്നാക്സോ!?? മൈരേ നീയൊക്കെക്കൂടെ എന്നാ ബേക്കറി വെല്ലോം തുടങ്ങാൻ പോകുവാണോ…!?”
രണ്ടു കയ്യിലും അവളുടെ അത്രെ തന്നെയുള്ള വലുപ്പമുല്ള്ള കവറുകൾ നോക്കി അന്തം വിട്ട് ഹരി ചോദിച്ചു.
“ഒന്ന് പോടാ ഇതൊക്കെ ഇന്ന് തന്നെ തീരും. ഇന്ന് നൈറ്റ് ഫുൾ നെറ്റ്ഫ്ലിക്സ് ആൻഡ് ചിൽ ആണ്.”
“ചില്ലല്ല, പുല്ല്!ഇപ്പ ഇറങ്ങിക്കോണം ഇവിടുന്ന്!!ഞങ്ങൾക്ക് വേറെ പരുപാടി ഉള്ളതാ…”
“അയ്യടാ ഞങ്ങൾ ഇത് നേരത്തെ പ്ലാൻ ചെയ്തേ ആണ്. മോന്റെ പരുപാടി ഒന്നും ഇന്ന് നടക്കൂലാ…അങ്ങോട്ട് പറഞ്ഞു കൊടുക്കെടി മായേ…”
അതുകേട്ട് ഹരി മായയെ ഒന്ന് തിരിഞ്ഞു നോക്കി. വാനനിരീക്ഷണം നടത്തുന്ന ഗലീലിയോയെപ്പോലെ ഒന്നും കേൾക്കാത്ത മട്ടിൽ വടക്കോട്ട് നോക്കി നിക്കുവാണ് കക്ഷി.
“എടീ ചെറ്റേ!!കാമുകനെ കിട്ടിയപ്പോ നമ്മളെയൊന്നും വേണ്ടല്ല.ഞാനെ ഉണ്ടാർന്നൊള്ളു…”
പറഞ്ഞു മുഴുവപ്പിക്കുന്നെന് മുന്നേ ഹരി ശരണ്യയെ തൂക്കിയെടുത്തു വെളിയിൽ കൊണ്ടിട്ടു.കെയ്യെത്തിച്ചു മേശപ്പുറത്തുന്ന് അവന്റെ ഫേവ് BMW 330Li കീയെടുത്തു കൊടുത്തു. ബിഎമിന്റെ കീ കിട്ടിയതും ശരണ്യയുടെ മുഖം തെളിഞ്ഞു.
“എങ്കി വിട്ടോ”
“ഓ ഞാൻ പൊക്കോളാമേ…പിന്നെ, നോക്കീം കണ്ടുമൊക്കെ കാര്യങ്ങൾ ചെയ്തോണം.കെട്ടു കഴിഞ്ഞിട്ടില്ലെന്ന കാര്യം മറക്കല്ലേ…”
“എന്തുവാടി!! നിന്ന് ട്യൂഷൻ എടുക്കാതെ പോവാൻ നോക്ക്…”
“ഓ നിന്റെ ആക്രാന്തം കണ്ടിട്ട് പറഞ്ഞതാ…
ഇങ്ങനാണ് പോക്കെങ്കി ഒമ്പതാം മാസം പെണ്ണ് പെറ്റുകിടക്കുവല്ലൊ.”
“ഇതിനെക്കൊണ്ട്..!”
“നിന്ന് ഫിലോസഫി പറയാതെ ഒന്ന് പൊയ്ക്കേടീ മാരണമേ”
താൻ മനസ്സിൽ കണ്ട ഡയലോഗ് മാനത്ത് കണ്ടെന്ന പോലെ പറഞ്ഞ മായയെ നോക്കി ഹരി
💬 Comments
View all comments